2013-01-28 15:08:52

സാംസ്ക്കാരിക കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പൊതുസമ്മേളനം


28 ജനുവരി 2013, വത്തിക്കാന്‍
സാംസ്ക്കാരിക കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പൊതുസമ്മേളനം ഫെബ്രുവരി 6 മുതല്‍ 9 വരെ വത്തിക്കാനില്‍ നടക്കും. ‘പ്രവാസി യുവജന സംസ്ക്കാരം’എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചാണ് ഇക്കൊല്ലത്തെ സമ്മേളനം നടക്കുന്നതെന്ന് പൊന്തിഫിക്കല്‍ കൗണ്‍സില്‍ വെളിപ്പെടുത്തി. സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍ ജനുവരി 31ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശനം ചെയ്യുമെന്നും കൗണ്‍സില്‍ അറിയിച്ചു.








All the contents on this site are copyrighted ©.