2013-01-24 10:40:15

മോണ്‍. ദാരിയോ വിഗനോ വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍


22 ജനുവരി 2013, വത്തിക്കാന്‍
മോണ്‍. ദാരിയോ എഡ്വാര്‍ദോ വിഗനോയെ വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിന്‍റെ (C.T.V) പുതിയ ഡയറക്ടറായി മാര്‍പാപ്പ നിയമിച്ചു. ടെലിവിഷന്‍ കേന്ദ്രത്തിന്‍റെ ഭരണ സമിതിയുടെ സെക്രട്ടറിയായും പാപ്പ അദ്ദേഹത്തെ നിയോഗിച്ചു. 22ാം തിയതി ചൊവ്വാഴ്ചയാണ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയത്.
വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും ഡയറക്ടര്‍ ജനറല്‍ ഫാ. ഫെദറിക്കോ ലൊംബാര്‍ദിയാണ് 2001 മുതല്‍ വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിന്‍റേയും ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നത്. ഈശോ സഭാ വൈദികനായ ഫാ. ലൊംബാര്‍ദിയുടെ പിന്‍ഗാമിയായി സ്ഥാനമേറ്റെടുക്കുന്ന മോണ്‍. വിഗനോ മിലാന്‍ അതിരൂപതാ വൈദികനാണ്. ഇപ്പോള്‍ റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വ്വകലാശാലയില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. സമ്പര്‍ക്ക മാധ്യമ രംഗത്ത് വിദഗ്ദ്ധനായ മോണ്‍.വിഗനോ ആശയവിനിമയ ശാസ്ത്രത്തേയും ചലച്ചിത്ര നിരൂപണത്തേയും സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.