2013-01-23 10:33:36

കത്തോലിക്കാ സര്‍ഗവേദിക്ക് മാര്‍പാപ്പയുടെ ആശംസ


22 ജനുവരി 2013, വത്തിക്കാന്‍
ഇറ്റലിയിലെ കത്തോലിക്കാ സര്‍ഗവേദിയുടെ (Catholic Action) ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പഠന ശിബിരത്തിന് മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നു. ‘വിശ്വാസ ജീവിതത്തിന് മുതിര്‍ന്നവര്‍ മുതിര്‍ന്നവരെ സഹായിക്കുക’ എന്ന പ്രമേയത്തോടെ ജനുവരി 21 മുതല്‍ 24 വരെ റോമിലാണ് പഠന ശിബിരം നടക്കുന്നത്. വിശ്വാസവര്‍ഷത്തില്‍ സഭാ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠന വിധേയമാക്കാന്‍ കത്തോലിക്കാ സര്‍ഗ്ഗവേദി നടത്തുന്ന പരിശ്രമങ്ങളെ മാര്‍പാപ്പ അനുമോദിച്ചു. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നവോന്‍മേഷം പകരാനും കരുത്തുറ്റ സുവിശേഷ സാക്ഷൃമേകാനും പ്രസ്തുത പഠന ശിബിരം കത്തോലിക്കാ സര്‍ഗവേദിയിലെ അംഗങ്ങളെ സഹായിക്കട്ടേയെന്നും പാപ്പ ആശംസിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് മാര്‍പാപ്പയുടെ സന്ദേശം സമ്മേളനത്തിനയച്ചത്.








All the contents on this site are copyrighted ©.