2013-01-22 17:08:43

വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ അസ്സിസ്റ്റന്‍റ് ഡയറക്ടര്‍


22 ജനുവരി 2013, വത്തിക്കാന്‍
ഡോ. ആഞ്ചലോ സ്ഷെല്‍സോയെ വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്‍റെ പുതിയ അസ്സിസ്റ്റന്‍റ് ഡയറക്ടറായി മാര്‍പാപ്പ (22ാം തിയതി ചൊവ്വാഴ്ച) നിയമിച്ചു. സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലെ അണ്ടര്‍ സെക്രട്ടറിയാണ് ഡോ. സ്ഷെല്‍സോ. പേപ്പല്‍ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവാദം നല്‍കുന്ന ചുമതലയാണ് അദ്ദേഹത്തിന് നല്‍കപ്പെട്ടിരിക്കുന്നതെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു.









All the contents on this site are copyrighted ©.