2013-01-21 15:19:42

മാര്‍പാപ്പയുടെ ട്വീറ്റ് ലാറ്റിന്‍ ഭാഷയിലും


21 ജനുവരി 2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ലാറ്റിന്‍ ഭാഷയിലും ട്വീറ്റ്ചെയ്യാന്‍ തുടങ്ങി. ജനുവരി 20ാം തിയതി ഞായറാഴ്ചയാണ് മാര്‍പാപ്പ ലാറ്റിന്‍ഭാഷയില്‍ ആദ്യ ട്വീറ്റ് നടത്തിയത്. @Pontifex_Ln എന്ന ലാറ്റിന്‍ ഭാഷാ അക്കൗണ്ടില്‍ സഭൈക്യവാരത്തെ സംബന്ധിച്ച ഒരു ഹ്രസ്വ സന്ദേശമാണ് മാര്‍പാപ്പ നല്‍കിയത്. ക്രൈസ്തവരുടെ ഐക്യത്തിന് കര്‍ത്താവ് എന്താണ് ആവശ്യപ്പെടുന്നത്? നിരന്തരം പ്രാര്‍ത്ഥിക്കുക, നീതി പ്രവര്‍ത്തിക്കുക, സത്യസന്ധനായിരിക്കുക, ദൈവസന്നിധിയില്‍ വിനീതനായി ചരിക്കുക. (“Unitati integre studentes quid iubet Dominus? Orare semper, iustitiam factitare, amare probitatem, humiles Secum ambulare”).
മാര്‍പാപ്പയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ http://twitter.com/pontifex ഡിസംബര്‍ 12ന് ഗ്വാദലൂപ്പെ കന്യകാനാഥയുടെ തിരുനാള്‍ ദിനത്തിലാണ് മാര്‍പാപ്പ ട്വീറ്റിങ്ങ് ആരംഭിച്ചത്. ലോകമെമ്പാടും നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ മാര്‍പാപ്പയുടെ ഫോളോവേഴ്സാണ്. . മാര്‍പാപ്പയോട് വിശ്വാസ സംബന്ധമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ജര്‍മന്‍, പോളിഷ്, അറബി, ഫ്രഞ്ച്, എന്നീ ഭാഷകളില്‍ മാര്‍പാപ്പയ്ക്കെഴുതാം.....
Spanish @pontifex_es
Italian @pontifex_it
Portuguese @pontifex_pt
German @pontifex_de
Polish @pontifex_pl
Arabic @pontifex_ar
French @pontifex_fr








All the contents on this site are copyrighted ©.