2013-01-21 15:20:32

ആര്‍ച്ചുബിഷപ്പ് മാട്ത്തയെ അനുസ്മരിച്ച് ഐവറി കോസ്റ്റിലെ മെത്രാന്‍ സമിതി


21 ജനുവരി 2013, കൊറോഗോ
ഐവറി കോസ്റ്റിലെ കത്തോലിക്കാ മെത്രാന്‍ സമിതി ആര്‍ച്ചുബിഷപ്പ് മാട്ത്തയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മെത്രാന്‍ സമിതിയുടെ 95ാമത് പൊതുസമ്മേളനമാണ് ഐവറി കോസ്റ്റിലെ അപ്പസ്തോലിക സ്ഥാനപതിയായിരുന്ന ആര്‍ച്ചുബിഷപ്പ് മാട്ത്തയുടെ സേവനങ്ങള്‍ അനുസ്മരിച്ച് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്. 2008ല്‍ ഐവറികോസ്റ്റിലെ വത്തിക്കാന്‍ സ്ഥാനപതിയായി സേവനമാരംഭിച്ച ആര്‍ച്ചുബിഷപ്പ് 2012 ഡിസംബര്‍ എട്ടാം തിയതി ഒരു വാഹനാപകടത്തിലാണ് മരണമടഞ്ഞത്. മെത്രാന്‍ സമിതിയുടെ പൊതു സമ്മേളനം ആര്‍ച്ചുബിഷപ്പിന്‍റെ സ്മരണാര്‍ത്ഥം ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ഐവറി കോസ്റ്റില്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പുതിയ അജപാലന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്ത സമ്മേളനം 20ാം തിയതി ഞായറാഴ്ച സമാപിച്ചു.










All the contents on this site are copyrighted ©.