2013-01-19 15:05:55

ആര്‍ച്ചുബിഷപ്പ് ജോസഫ് മരിനോ മലേഷ്യയിലെ പ്രഥമ അപ്പസ്തോലിക സ്ഥാനപതി


19 ജനുവരി 2013, വത്തിക്കാന്‍
ഇസ്ലാമിക രാഷ്ട്രമായ മലേഷ്യയിലെ പ്രഥമ അപ്പസ്തോലിക സ്ഥാനപതിയായി ആര്‍ച്ചുബിഷപ്പ് ജോസഫ് മരിനോയെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. നിലവില്‍ ബംഗ്ലാദേശിലെ അപ്പസ്തോലിക സ്ഥാനപതിയായ അമേരിക്കന്‍ സ്വദേശി ആര്‍ച്ചുബിഷപ്പ് മരിനോ, കിഴക്കന്‍ ടിമോറിലെ അപ്പസ്തോലിക സ്ഥാനപതിയായും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ബ്രുണിയുടെ അപ്പസ്തോലിക പ്രതിനിധിയായും സേവനമനുഷ്ഠിക്കും. വത്തിക്കാന്‍ സ്ഥാനപതിയുടെ വസതി മലേഷ്യയുടെ തലസ്ഥാന നഗരമായ ക്വാലലംപൂരിലായിരിക്കും.

മലേഷ്യയ്ക്കുവേണ്ടി മാര്‍പാപ്പ അപ്പസ്തോലിക സ്ഥാനപതിയെ നിയമിച്ച വാര്‍ത്തയില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് സന്തോഷം പ്രകടിപ്പിച്ചു. 2011ല്‍ പ്രധാനമന്ത്രി റസാക്ക് വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.








All the contents on this site are copyrighted ©.