2013-01-18 18:36:30

സഭൈക്യവാര സമാപ്തിക്ക്
പാപ്പ പ്രാര്‍ത്ഥന നയിക്കും


18 ജനുവരി 2013, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പ നയിക്കുന്ന പ്രാര്‍ത്ഥനയോടെ സഭൈക്യവാരം റോമില്‍ സമാപിക്കും. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളായ ജനുവരി 25-ന് റോമന്‍ ചുവരിനു പുറത്ത് ശ്ലീഹായുടെ നാമത്തിലുള്ള പുരാതന ബസിലിക്കയില്‍ നടത്തുന്ന വചനശുശ്രൂഷയോടെയായിരിക്കും സഭൈക്യവാരത്തിന് റോമില്‍ സമാപനം കുറിക്കുന്നത്.

റോമിലെ വിശ്വാസികളും സഭാ പ്രമുഖരും മാത്രമല്ല, ആഗോളതലത്തില്‍ എത്തുന്ന ക്രൈസ്തവസഭകളുടെ പ്രതിനിധകളും ബനഡിക്ട് 16-ാമന്‍ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന്, വത്തിക്കാന്‍റെ ആരാധനക്രമ കാര്യങ്ങളുടെ കാര്യാലയത്തില്‍നിന്നുമുള്ള പ്രസ്താവനയില്‍ മോണ്‍സീഞ്ഞര്‍ ഗ്വീദോ മരീനി വെളിപ്പെടുത്തി. “നീതിയോടും കരുണയോടും സ്നേഹത്തോടുംകൂടെ കര്‍ത്താവിന്‍റെ സന്നിധിയില്‍ വ്യാപരിക്കുക,” എന്ന മീക്കായുടെ പ്രവാചകശ്ബദമാണ് (മീക്കാ 6, 6-8) ഇക്കുറി ഐക്യവാരത്തിന്‍റെ ധ്യാനചിന്തയായി നല്കിയിരിക്കുന്നത്.








All the contents on this site are copyrighted ©.