2013-01-18 17:18:36

മാതൃകയാക്കാവുന്ന മദ്രാസ് ക്രിസ്ത്യന്‍ കോളെജ്
വിദ്യാവെളിച്ചത്തിന്‍റെ ജൂബിലി നിറവില്‍


18 ജനുവരി 2013, ചെന്നൈ
എം.സി.സി. എന്ന ഉല്‍പത്തില്‍ പ്രസിദ്ധമായ മദ്രാസ് ക്രിസ്ത്യന്‍ കോളെജ് നിര്‍ദ്ധനരായവര്‍ക്ക് വിദ്യാഭ്യാസം സൗജന്യവത്ക്കിരിച്ചുകൊണ്ടാണ് 175-ാം വാര്‍ഷിക വേളിയില്‍ ഏവര്‍ക്കും മാതൃകയാകുന്നത്. വിദ്യാഭ്യാസത്തിലൂടെ മാനവ പുരോഗതി, എന്ന സന്ദേശം പങ്കുവയ്ക്കുവാനാണ്, നവമായ വിജ്ഞാനപാത പാവങ്ങള്‍ക്കായി ആഗോള നിലവാരം പുലര്‍ത്തുന്ന എംസിസി തുറന്നിടുന്നതെന്ന് വിദ്യാര്‍ത്ഥികളുടെ പ്രതിനിധി മീരാ അമല്‍ദേവ് അഭിമുഖത്തില്‍ പറഞ്ഞു.

പഠനം നിറുത്തിയവരും തൊഴില്‍ രഹിതരുമായ യുവജനങ്ങള്‍, നിര്‍ദ്ധനരായ സ്ത്രീകള്‍, അംഗവൈകല്യമുള്ളവര്‍ എന്നിവരായിരിക്കും മദ്രാസ് ക്രിസ്ത്യന്‍ കോളെജിന്‍റെ തൊഴില്‍ ലക്ഷൃമിട്ടുകൊണ്ടുള്ള പുതിയ പാഠ്യപദ്ധതിയുടെ ഗുണകാംക്ഷികളെന്ന്, മാനേജിങ്ങ് ഡയറക്ട്ര്‍ മിറിയം സാമുവലും മാധ്യമ സമ്മേളനത്തില്‍ വെളിപ്പെടുത്തി. തമിഴ്നാട്ടിലെ പാവങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ ജൂബിലി പാഠ്യപദ്ധതിയില്‍ സ്ഥാപനത്തിലെ വിവിധ ഫാക്കള്‍ട്ടികളും, അവയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥിക്കളും ഒരുപോലെ പങ്കെടുക്കുമെന്നും പ്രസ്താവന വ്യക്തമാക്കി.

തമിഴ്നാട് ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി സന്ധിചേരുന്ന പാവങ്ങള്‍ക്കായുള്ള പാഠ്യപദ്ധതി സ്ഥാപാനത്തിന്‍റെ 150-ാം വാര്‍ഷികത്തില്‍ത്തന്നെ തുടക്കിമിട്ടിരുന്നതിനാല്‍ കാര്യക്ഷമമായി നടത്തുവാനും ഫലപ്രാപ്തിയിലെത്തിക്കാനും സാധിക്കുമെന്ന ഉറപ്പുണ്ടെന്ന് പദ്ധതിയുടെ ഉത്തവാദിത്തം വഹിക്കുന്ന പ്രഫസര്‍ അലക്സാണ്ടര്‍ യേശുദാസ് പ്രസ്താവിച്ചു.

1837-ല്‍ ആംഗ്ലിക്കന്‍ സഭാംഗം ജോണ്‍ ആന്‍ഡേഴ്സണ്‍ ലളിതമായി തുടക്കമിട്ട സ്ഥാപനമാണ് ചെന്നൈ നഗരത്തിന്‍റെ പശ്ചിമ പ്രാന്തത്തില്‍ വിദ്യാധനത്തിന്‍റെ സമൃദ്ധി തെളിയിക്കുമാറ് 350 ഏക്കര്‍ വസ്തൃതിയുള്ള സ്ഥലത്ത് ഹരിത ഭംഗിയില്‍ വളര്‍ന്നു നില്ക്കുന്നത്. ഇന്ത്യയുടെ മുന്‍ പ്രസിഡന്‍റ് എസ്. രാധാകൃഷ്ണന്‍, ശാസ്ത്രജ്ഞന്‍ രാജാ രാമണ്ണാ, മുന്‍ ഇലകഷന്‍ കമ്മിഷ്ണര്‍ ടി. എന്‍. ശേഷന്‍, രാഷ്ട്രീയ പ്രഗത്ഭനായ പ്രകാശ് കാരാട്ട്, പെപ്സിയുടെ ഇന്ദ്രാ നോയ്, വ്യവസായ മേഖലയിലെ പ്രതാപ് റെഡ്ഡി പോലുള്ള പ്രമുഖരെ പ്രദാനംചെയ്തിട്ടുള്ള എംസിസിക്ക് ഇന്ന്, പ്രധാനപ്പെട്ട 16 വകുപ്പുകളുടെ 300 വൈവിധ്യമാര്‍ന്ന വൈജ്ഞാനിക ശാഖകളിലായി 6000 വിദ്യാര്‍ത്ഥി സമ്പത്തുമായി മുന്നേറുകയാണ്.
ഭാരതത്തിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ പ്രഥമ സ്ഥാനത്തു നില്ക്കുന്ന എം.സി.സി. ആഗോള ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിട്ടുള്ള വിദ്യാവിളക്കാണ്. ജനുവരി 13-ന് ആരംഭിച്ച ജൂബിലി ഒരുവര്‍ഷം നീണ്ടുനില്ക്കും. ‘വിലക്കയറ്റ’മുള്ള ഇന്നിന്‍റെ ഭാരതത്തിലെ ‍വിദ്യാഭ്യാസ മേഖലയിലാണ് സമൂഹ്യം അന്യവത്ക്കരിക്കുന്നവര്‍ക്ക് സൗജന്യവത്കൃത വിദ്യാഭ്യാസ സംവിധാനവുമായി എം.സി.സി. മുന്നേറുന്നത്. അശംസകളും അഭിനന്ദനങ്ങളും !








All the contents on this site are copyrighted ©.