2013-01-15 15:30:39

പരമ്പരാഗത വിവാഹ സങ്കല്‍പ്പം തകര്‍ക്കരുത്: ഫ്രാന്‍സില്‍ വന്‍ പ്രതിഷേധപ്രകടനം


15 ജനുവരി 2013, പാരീസ്
പരമ്പരാഗത കുടുംബ – വിവാഹ സങ്കല്‍പ്പം കാത്തുസംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 13ന് പാരീസില്‍ നടന്ന വന്‍ പ്രകടനത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. സ്വവര്‍ഗ വിവാഹവും ദത്തെടുക്കലും നിയമവിധേയമാക്കാനുള്ള പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഹോളണ്ടിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. അച്ഛനും അമ്മയും മക്കളും എന്ന പരമ്പരാഗത കുടുംബ സങ്കല്‍പ്പത്തെ പ്രതിനിധീകരിച്ച് പിങ്കും നീലയും കളറിലുള്ള പതാകകളുമായാണ് പ്രതിഷേധക്കാര്‍ ഈഫല്‍ ഗോപുരം വളഞ്ഞത്. കത്തോലിക്കാസഭയുടെ ശക്തമായ പിന്തുണയുള്ള സംഘടനകളും ഇതര ക്രൈസ്തവ വിഭാഗങ്ങളും നിരവധി ഇസ്ലാം, യഹൂദ മതസ്ഥരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഏകദേശം എട്ടുലക്ഷത്തോളം പേര്‍ പ്രകടനത്തിനെത്തിയതായി സംഘാടകര്‍ വെളിപ്പെടുത്തി. സ്വവര്‍ഗ വിവാഹവും ദത്തെടുക്കലും സംബന്ധിച്ച ബില്‍ പിന്‍വലിക്കണമെന്നും ഈ വിഷയത്തില്‍ ജനഹിതം ആരായണമെന്നും പ്രതിഷേധക്കാര്‍ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.