2013-01-12 16:21:53

തീര്‍ത്ഥാടകയായ സഭ പ്രവാസികള്‍ക്ക് ആശ്രയം : ഫാ.ഗാസോള


12 ജനുവരി 2013, റോം
ഈ ഭൂമിയില്‍ തീര്‍ത്ഥാടകയായ തിരുസഭ പ്രവാസികള്‍ക്ക് ആശ്രയമാണെന്ന് സ്കലബ്രിനിയാനി മിഷനറി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍ ഫാ.അലസാന്‍ഡ്രോ ഗാസൊള്ള പ്രസ്താവിച്ചു. കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തില്‍ ജനുവരി 13ാം തിയതി ഞായറാഴ്ച 99ാമത് ആഗോള കുടിയേറ്റദിനമായി ആചരിക്കുന്നതോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. പ്രവാസ ജീവിതം നയിക്കുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയെന്ന പ്രത്യേക കാരിസമുള്ള സ്കലബ്രിനിയാനി മിഷനറി സമൂഹം 125 വര്‍ഷമായി ഈ രംഗത്തു ശുശ്രൂഷചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എന്നിന്‍റെ കണക്കുപ്രകാരം 214 ദശലക്ഷം കുടിയേറ്റക്കാര്‍ ലോകത്തുണ്ട്. അതുകൂടാതെ 35 ദശലക്ഷത്തിലധികം അഭയാര്‍ത്ഥികളും. ആഭ്യന്തരകുടിയേറ്റം നടത്തുന്നവരും അഭയാര്‍ത്ഥികളായി ഇനിയും അംഗീകരിക്കപ്പെടാത്തവരും എത്രയാണെന്ന് കണക്കുകളുമില്ല. കത്തോലിക്കാസഭ മാതൃസഹജമായ വാല്‍സല്യത്തോടെയാണ് നിരാലംബരായ കുടിയേറ്റക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് ഫാ.ഗാസോള പറഞ്ഞു.








All the contents on this site are copyrighted ©.