2013-01-08 16:54:23

സീറോ മലബാര്‍ സിനഡു സമ്മേളനം കൊച്ചിയില്‍


08 ജനുവരി 2013, കൊച്ചി
സീറോ മലബാര്‍ സഭയുടെ പഞ്ചദിന സിനഡു സമ്മേളനം ജനുവരി 7ാം തിയതി തിങ്കളാഴ്ച ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ബിഷപ്പ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ ധ്യാനചിന്തകള്‍ പങ്കുവയ്ച്ചതിനെ തുടര്‍ന്ന് മെത്രാന്‍മാര്‍ പ്രാരംഭ ദിവ്യബലി അര്‍പ്പിച്ചു. ഉച്ചയ്ക്കു ശേഷം മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഔദ്യോഗികമായി ഉത്ഘാടനം ചെയ്ത സിനഡു സമ്മേളനത്തില്‍ സീറോമലബാര്‍ സഭയിലെ 45 മെത്രാന്‍മാര്‍ പങ്കെടുക്കുന്നുണ്ട്.
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമാസില്‍ നടക്കുന്ന സമ്മേളനം 11ാം തിയതി വെള്ളിയാഴ്ച സമാപിക്കും.








All the contents on this site are copyrighted ©.