2013-01-03 17:33:35

പാപ്പാ ബനഡിക്ട്
ഉല്‍ക്കൃഷ്ടനായ പ്രബോധകന്‍


2 ജനുവരി 2013, റോം
വിവിധ മേഖലകളിലുള്ള ഉന്നത വ്യക്തികളുടെ 2012-ലെ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്തുകൊണ്ട് അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ലോകത്തെ ഉയര്‍ന്ന ആത്മീയോപദേഷ്ടാവും പ്രബോധനകനുമായി ബനഡിക്ട് 16-ാമന്‍ പാപ്പാ വിലയിരുത്തപ്പെട്ടതെന്ന്, പ്രസ്ഥാനത്തിന്‍റെ വക്താവും അമേരിക്കയിലെ National Reporter-മാസികയുടെ പത്രാധിപരുമായ ജോണ്‍ അല്ലെന്‍ വെളിപ്പെടുത്തി.

സഭയുടെ ആത്മീയ തലവനെന്ന നിലയില്‍ പാപ്പായുടെ 2012-ാമാണ്ട് 85-ാമത്തെ വയസ്സിലും ആര്‍ജ്ജവമുററതും സജീവവുമായിരുന്നെന്നും അല്ലന്‍ പ്രസ്താവിച്ചു. ‘വാറ്റിലീക്ക്’ വിവാദം പാപ്പായ്ക്ക് വേദനാജനകമായിരുന്നെങ്കിലും, കലാപത്തിന്‍റെ കരിനിഴല്‍ പടര്‍ന്ന മദ്ധ്യപൂര്‍വ്വ ദേശത്തെ ലെബനോണ്‍ അപ്പസ്തോലിക സന്ദര്‍ശനം, വിശ്വാസവത്സര പ്രഖ്യാപനം, നവസുവിഷേഷവത്ക്കരണ പദ്ധതി, ട്വിറ്റര്‍ മാധ്യമ ശൃംഖലയിലെ അരങ്ങേറ്റം, ആശയ പ്രകാശന സാമര്‍ത്ഥ്യമുള്ള നിരവധിയായ ആത്മീയ പ്രബോധനങ്ങള്‍ എന്നിവകൊണ്ടാണ് പാപ്പാ ലോക നേതാക്കളില്‍ ശ്രേദ്ധേയനാകുന്നതെന്ന്, വത്തിക്കാന്‍ റേഡോയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ജോണ്‍ അല്ലെന്‍ വ്യക്തമാക്കി.

2012-ന്‍റെ അന്ത്യത്തില്‍ വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ‘നസ്രായനായ യേശു,’ മൂന്നാം വാല്യത്തിന്‍റെ രചനയിലൂടെ അദ്ധ്യായനത്തിലുള്ള പാപ്പായുടെ അനിതരസാധാരണമായ പടവം വെളിപ്പെടുത്തപ്പെടുന്നുണ്ടെന്നും, ബനഡിക്ട് 16-ാമന്‍ പാപ്പായെ ചരിത്രം ഉല്‍ക്കൃഷ്ടനായ ആത്മീയോപദേഷ്ഠാവും പ്രബോധനകനുമായി എന്നും അനുസ്മരിക്കപ്പെടുമെന്നും
അമേരിക്കയിലെ മാധ്യമ സംഘടന Amwa-യ്ക്കുവേണ്ടി (Media Workers Association of America) അഭിമുഖത്തില്‍ ജോണ്‍ അല്ലെന്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.