2013-01-02 12:43:24

ദൈവാനുഗ്രഹങ്ങള്‍ നേര്‍ന്നുകൊണ്ട് മാര്‍പാപ്പയുടെ പുതുവര്‍ഷ ട്വീറ്റ്


01 ജനുവരി 2013, വത്തിക്കാന്‍
പുതുവര്‍ഷത്തിലെ പ്രഥമ ട്വീറ്റില്‍ മാര്‍പാപ്പ ഏവര്‍ക്കും ദൈവാനുഗ്രഹങ്ങള്‍ നേര്‍ന്നു. പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദൈവമാതൃത്വ തിരുനാള്‍ ദിനമായ ജനുവരി ഒന്നിന് പതിവുപോലെ ഏഴുഭാഷകളിലാണ് പാപ്പായുടെ ട്വീറ്റ് സൈബര്‍ ലോകം സ്വീകരിച്ചത്. “ഈ പുതുവര്‍ഷത്തില്‍ കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കുകയും കാത്തുപാലിക്കുകയും ചെയ്യട്ടെ” എന്നാണ് പുതുവര്‍ഷാരംഭത്തില്‍ പാപ്പയുടെ ട്വീറ്റ്. http://twitter.com/pontifex എന്നതാണ് മാര്‍പാപ്പയുടെ ഔദ്യോഗിക ട്വിറ്റര്‍ വിലാസം








All the contents on this site are copyrighted ©.