2013-01-02 12:52:23

കെ.സി.ബി.സി. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


01 ജനുവരി 2013, കൊച്ചി
കേരള കാത്തലിക്ക് ബിഷപ്പ്‌സ് കൗണ്‍സിലിന്‍റെ (കെ.സി.ബി.സി) 2012-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യ അവാര്‍ഡിന് സെബാസ്റ്റൃന്‍ പള്ളിത്തോടും മാധ്യമ അവാര്‍ഡിന് ബെന്നി പി. നായരമ്പലവും ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡിന് ഫാ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പിലും അര്‍ഹരായി. യുവപ്രതിഭാ അവാര്‍ഡ് ഫ്രാങ്കോ സൈമണും സംസ്‌കൃതി പുരസ്‌കാരം വിജയലക്ഷ്മിക്കും നല്‍കും. ഗുരുപൂജ പുരസ്‌കാരങ്ങള്‍ക്ക് ജോസഫ് വൈറ്റില, ഫാ. ജോസ് തച്ചില്‍, പ്രൊഫ. കെ.ജെ.എസ്. ക്ലീറ്റസ് എന്നിവര്‍ അര്‍ഹരായി. കെ.സി.ബി.സി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ ഡോ.ജോസഫ് കരിയില്‍, പി.ഒ.സി ഡയറക്ടര്‍ റവ.ഫാ.സ്റ്റീഫന്‍ ആലത്തറ, പി.എഫ്. മാത്യൂസ്, എം.വി ബെന്നി, ഫാ.ബോബി ജോസ് കട്ടിക്കാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
അവാര്‍ഡ് ദാന ചടങ്ങ് ജനുവരി 27ന് വൈകിട്ട് 5ന് പി.ഒ.സി. ഓഡിറ്റോറിയത്തില്‍ നടക്കും.








All the contents on this site are copyrighted ©.