2012-12-29 13:43:05

മാതൃ- ശിശു സംരക്ഷണം ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ ആരോഗ്യമേഖലകള്‍ മെച്ചപ്പെടുത്തണമെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതി


28 ഡിസംബര്‍ 2012, മുംബൈ
മാതൃ- ശിശു സംരക്ഷണം ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ - ആരോഗ്യമേഖലകള്‍ മെച്ചപ്പെടുത്തണമെന്ന് നൈജീരിയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ദേശീയ സമിതിയുടെ പ്രതിനിധി ബിഷപ്പ് ഗബ്രിയേല്‍ ദുനിയ. മാതൃ മരണ നിരക്കു കുറയ്ക്കാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്തും അടിസ്ഥാന ആരോഗ്യസുരക്ഷാ രംഗത്തും നിക്ഷേപം നടത്തിക്കൊണ്ടു മാത്രമേ മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിക്കൂവെന്ന് ദേശീയ മെത്രാന്‍സമിതിയുടെ ആരോഗ്യസംരക്ഷണ കാര്യാലയത്തിന്‍റെ മേധാവികൂടിയായ ബിഷപ്പ് ഗബ്രിയേല്‍ പ്രസ്താവിച്ചു. ഏറ്റവും കൂടുതല്‍ മാതൃമരണ നിരക്കുള്ള ലോകരാജ്യങ്ങളിലൊന്നാണ് നൈജീരിയ. മാതൃ- ശിശു സംരക്ഷണത്തിന്‍റെ പേരില്‍ നൈജീരിയന്‍ സര്‍ക്കാര്‍ കൃത്രിമ കുടുംബാസൂത്രണവും, ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളും, ഭ്രൂണഹത്യയും പ്രോത്സാഹിപ്പിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ബിപ്പ് ഗബ്രിയേല്‍ ദുനിയ നൈജീരിയന്‍ ജനതയ്ക്ക് മുന്നറിയിപ്പു നല്‍കി.








All the contents on this site are copyrighted ©.