2012-12-27 18:21:09

വിശ്വാസവത്സരത്തിന്‍റെ ശക്തി
ഐക്യദാര്‍ഢ്യമാണെന്ന് ഫാദര്‍ കൊപ്രോസ്ക്കി


27 ഡിസംമ്പര്‍ 2012, റോം
ഐക്യദാര്‍ഢ്യം വിശ്വാസവത്സരത്തിന്‍റെ ശക്തിയാവണമെന്ന്,
വത്തിക്കാന്‍ റോഡിയോ പ്രോഗ്രാമുകളുടെ ഡയറക്ടര്‍ ജനറല്‍,
ഫാദര്‍ അന്ത്രെയാ കൊപ്രോവിസ്ക്കി നിരീക്ഷിച്ചു.

ആഗോളസഭ ആചരിക്കുന്ന വിശ്വാസവത്സരത്തെക്കുറിച്ചുള്ള നിരീക്ഷത്തിലാണ് ഫാദര്‍ കൊപ്രോവിസ്ക്കി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ലോകഗതി ഏറെ സങ്കീര്‍ണ്ണവും അനിശ്ചിതവുമായിരിക്കുമ്പോള്‍
നവമായ ഐക്യദാര്‍ഢ്യത്തിന്‍റെ പാതയില്‍ പൊതുന്മയ്ക്കായി പരിശ്രമിക്കുന്നതാണ് ക്രൈസ്തവ കാഴ്ചപ്പാടെന്ന് ഫാദര്‍ കൊപ്രോവിസ്ക്കി വ്യക്തമാക്കി.

സമൂഹത്തിലും പ്രസ്ഥാനങ്ങളിലും ഉണ്ടാകുന്ന ഭിന്നിപ്പ് താല്ക്കാലിക വിജയമെന്നു തോന്നുമ്പോഴും അത് വിനാശകരമാണെന്നും, ജീവിതത്തിന്‍റെ സന്തോഷവും സാമാധാനവും കെടുത്തുന്നതാണെന്നും
ഫാദര്‍ കൊപ്രോവിസ്ക്കി ചൂണ്ടിക്കാട്ടി.

ക്രൈസ്തവ വിശ്വാസം സ്വകാര്യ ഭക്തിമാര്‍ഗ്ഗമല്ലെന്നും, മറിച്ച് അനുദിന സാമൂഹ്യ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും, നാട്ടിലും വീട്ടിലും ജോലിസ്ഥലത്തും, സര്‍വ്വകലാശാളയിലും സ്ക്കൂളിലും, എവിടെയും പ്രസരിപ്പിക്കേണ്ട ദൈവിക പ്രതിച്ഛായയുടെ പ്രതിഫലനവും
സ്നേഹ സമര്‍പ്പണവുമാണെന്ന്, നവസുവിശേഷവത്ക്കരണത്തിന്‍റെയും വിശ്വാസവത്സരാചരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഫാദര്‍ കൊപ്രോവിസ്ക്കി ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.