2012-12-27 18:34:32

പുതുവര്‍ഷത്തില്‍ സഹജീവനം വളരട്ടെ -
പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ പ്രഥമന്‍

27 ഡിസംമ്പര്‍ 2012, ഫാനാര്‍
പുതുവര്‍ഷം സമാധനത്തിന്‍റെ സഹജീവനം വളര്‍ത്തുന്നതാവട്ടെയെന്ന്, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ ആശംസിച്ചു.

സമൂഹത്തില്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും വക്താക്കളാകേണ്ട ക്രൈസ്തവര്‍ സഹോദരങ്ങളുടെ സഹജീവനത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും പ്രായോക്താക്കളും ആകണമെന്നും
ഫാനാറിലെ സഭാ ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ സന്ദേശത്തിലൂടെ പാത്രിയര്‍ക്കിസ് ആഹ്വാനംചെയ്തു.

ധനത്തോടും ഭൗതിക സുഖസൗകര്യങ്ങളോടും മനുഷ്യന്‍ കാണിക്കുന്ന ആര്‍ത്തിയാണ് ലോകത്ത് അനീതിക്കും അസമത്വത്തിനും വഴിതുറക്കുന്നതെന്ന് പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ ഉദ്ബോധിപ്പിച്ചു.
മത രാഷ്ട്രീയ സംഘടനകള്‍ അക്രമാസക്തമാകുന്നതിന്‍റെ പിന്നില്‍ ധനത്തോടും ഭൗതിക വസ്തുക്കളോടുമുള്ള മനുഷ്യന്‍റെ ആര്‍ത്തിയാണെന്നും, സമ്പത്ത് ക്രമാതീതമായ ന്യൂനപക്ഷത്തിന്‍റെ പക്കല്‍ കുമിഞ്ഞുകൂടുമ്പോള്‍, ദാരിദ്ര്യത്തില്‍ കഴിയുന്ന ഭൂരിപക്ഷത്തിന്‍റെ ശോച്യമായ അവസ്ഥയാണ് ഇന്നത്തെ അസന്തുലിതമായ ലോകഗതിക്കു കാരണമെന്നും പത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ സന്ദേശത്തില്‍ വ്യക്തമാക്കി. സ്വതന്ത്ര കമ്പോള വ്യവസ്ഥിതിയും ഒരിക്കലും മനുഷ്യകുലത്തിന്‍റെ തിന്മയ്ക്ക് ഹേതുവാകരുതെന്നും അധിക്രമങ്ങള്‍ വളര്‍ത്തരുതെന്നും പാത്രിയര്‍ക്കിസ് സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

All the contents on this site are copyrighted ©.