2012-12-26 16:52:29

സഭാ കാര്യങ്ങള്‍ ജനാധിപത്യപരമല്ല
പ്രബോധനാധികാരപരമെന്ന് കൊവാല്‍സിക്ക്


26 ഡിസംമ്പര്‍ 2012, റോം
വിശ്വാസ സത്യങ്ങളുടെ വ്യാഖ്യാനം സഭയുടെ പ്രബോധനാധികരാമാണെന്ന് വത്തിക്കാന്‍റെ ദൈവശാസ്ത്ര പണ്ഡിതന്‍, ഫാദര്‍ ഡേറിയൂസ് കൊവാല്‍സിക്ക് പ്രസ്താവിച്ചു. വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ തന്‍റെ ദൈവശാസ്ത്ര പ്രഭാഷണ പരമ്പരയിലാണ് ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റി പ്രഫസര്‍കൂടിയായ
ഫാദര്‍ കൊവാല്‍സിക്ക് ഇങ്ങനെ പ്രസ്താവിച്ചത്.

സഭയില്‍ ദൈവാരൂപിയുടെ പ്രവര്‍ത്തനത്താല്‍ ലഭിക്കുന്ന വെളിപാടിന്‍റെ സത്യങ്ങള്‍ ജനാധിപത്യപരമായി വ്യാഖ്യാനിക്കാനാവില്ലെന്ന് ഫാദര്‍ കൊവാല്‍സിക്ക് പറഞ്ഞു,
ചരിത്രത്തില്‍ ദൈവിക വെളിപാട് പകര്‍ന്നു നല്കുന്നത് സഭാ പാരമ്പര്യത്തിലൂടെയും തിരുവെഴുത്തുകളിലൂടെയുമാണ്. അവ സജീവവും ജീവല്‍ ബന്ധിയുമാകുന്നത് സഭയുടെ പ്രബോധനാധികാരത്തില്‍ പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പാ മെത്രാന്മാരുടെ കൂട്ടായ്മയില്‍ അവ വ്യാഖ്യാനിച്ച് വിശ്വാസസമൂഹത്തിന് നല്കുമ്പോള്‍ മാത്രമാണെന്നും ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി. വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെക്കുറിച്ചുള്ള അഭിപ്രായമോ ആഖ്യാനമോ സഭയില്‍ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായമല്ല, മറിച്ച് മെത്രാന്മാരുടെ കൂട്ടായ്മയിലുള്ള പരിശുദ്ധ പിതാവിന്‍റെ മാത്രം പ്രബോധനാധികാരത്തില്‍ ഉള്‍ക്കൊള്ളുന്ന അപ്പസ്തോലിക പാരമ്പര്യമാണെന്നും
ഫാദര്‍ കൊവാല്‍സിക്ക് പ്രഭാഷണത്തില്‍ വ്യക്തമാക്കി. ക്രിസ്തു അപ്പസ്തോലന്മാരോടു പറഞ്ഞത്, “നിങ്ങളെ ശ്രവിക്കുന്നവര്‍ എന്നെ ശ്രവിക്കുന്നു,” ലൂക്കാ 10, 16 എന്ന വചനം സഭയുടെ പ്രബോധനാധികാരത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

85
തിരുവെഴുത്തുകളിലും പാരമ്പര്യത്തിലുമുള്ള ദൈവവചനത്തെ ആധികാരികമായി വ്യാഖ്യാനിക്കുവാനുള്ള ധര്‍മ്മം സഭയുടെ സജീവ പ്രബോധനാധികാരത്തിനു മാത്രമാണു നല്കപ്പെട്ടിരിക്കുന്നത്. സഭ ഈ അധികാരം വിനിയോഗിക്കുന്നത് യേശു ക്രിസ്തുവിന്‍റെ നാമത്തിലാണു. അതായത്, റോമാ മെത്രാനായ പത്രോസിന്‍റെ പിന‍ഗാമിയോട് ഐക്യത്തില്‍ വര്‍ത്തിക്കുന്ന മെത്രാന്മാരെയാണ് ഈ ചുമതല ഏല്‍പിച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.