2012-12-26 16:43:33

ബെതലഹേമിലെ വെളിച്ചം
സ്നേഹത്തിന്‍റെ വിശ്വപ്രകാശം


26 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
സ്നേഹത്തിന്‍റെ പ്രകാശം ലോകത്തു പരത്തിയത് ബെതലഹേമിലെ ചെറുവെളിച്ചമാണെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ വിപുലവും മനോഹരവുമായ പുല്‍ക്കൂട് തന്‍റെ പഠനമുറിയുടെ ജാലകത്തില്‍നിന്നുകൊണ്ട് ക്രിസ്തുമസ്സ് സായാഹ്നത്തില്‍ ഉത്ഘാടനംചെയ്യവേയാണ് പാപ്പ ഇങ്ങനെ പ്രസ്താവിച്ചത്.

ഇറ്റാലിയന്‍ സ്കൗട്ടുകള്‍ വത്തിക്കാനിലെത്തിച്ച ബെതലഹേം ഗുഹയിലെ വിളക്കില്‍നിന്നും തിരികൊളുത്തിക്കൊണ്ടാണ് പാപ്പ ക്രിബ്ബ് ഉദ്ഘാടനംചെയ്തത്.

ബെതലേഹം ഗുഹയുടെ താഴ്മയില്‍ തെളിഞ്ഞ ദൈവിക വെളിച്ചമാണ് വിശ്വപ്രകാശമായ ക്രിസ്തുവെന്നും, 2012-ലെ ക്രിസ്തുമസ്സ് ലോകത്തിന് സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും വെളിച്ചമേകട്ടെയെന്നും പുല്‍ക്കൂട്ടിലെ തിരിതെളിച്ചുകൊണ്ട് പാപ്പ ആശംസിച്ചു.









All the contents on this site are copyrighted ©.