2012-12-20 18:10:01

മനുഷ്യത്വം മരവിക്കും വിധം
രോഗീപരചരണ മേഖല അധഃപതിക്കരുത്


20 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
വത്തിക്കാന്‍റെ മേല്‍നോട്ടത്തിലുള്ള ഇറ്റലിയിലെ പുരാതനമായ Santo Spirito Hospitale, പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ആശുപത്രിയിലെ പ്രവര്‍ത്തകര്‍ക്ക് ബനഡിക്ട് 16-ാമന്‍ പാപ്പായുടെ പേരില്‍ നല്കിയ ക്രിസ്തുമസ്സ് സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ഇങ്ങനെ പ്രസ്താവിച്ചത്.

ആഗോളതലത്തില്‍ നിലനില്ക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ പേരില്‍ ആശുപത്രികളുടെ സേവന ലഭ്യത കുറയ്ക്കുവാനുള്ള മാനേജുമെന്‍റുകളുടെയും പ്രവര്‍ത്തകരുടെയും നയങ്ങളെ ആരോഗ്യ പരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സമോസ്ക്കി സന്ദേശത്തില്‍ വിമര്‍ശിച്ചു.

വേദനയോടും വേദനിക്കുന്നവരോടുമുള്ള സമീപനരീതിയാണ് മനുഷ്യത്വത്തിന്‍റെ മാനദണ്ഡമെന്നും, ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ പേരില്‍ വേദനിക്കുന്ന മനുഷ്യരെ അവഗണിക്കുന്നത് അനീതിയും അധര്‍മ്മവുമാണെന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ചൂണ്ടിക്കാട്ടി. മാനുഷ്യന്‍റെ ബലഹീനതകളെയും പരിമിതികളെയും ബലപ്പെടുത്താന്‍ ദൈവത്തിന് കരുത്തുണ്ടെന്നും എപ്പോഴും മനുഷ്യരിലേയ്ക്കു തിരിഞ്ഞിരിക്കുന്ന ദൈവകൃപ, സന്മനസ്സും തുറവുമുള്ളവരെ ബലപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യുമെന്ന ക്രിസ്തുമസ്സിന്‍റെ പ്രത്യാശ ഏവരെയും മുന്നോട്ടു നയിക്കട്ടെ എന്നും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി തന്‍റെ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

പരിത്യക്തരായ പാവങ്ങളെയും രോഗികളെയും കുഞ്ഞുങ്ങളെയും പരിചരിക്കുന്നതിന് 1200-ാമാണ്ടില്‍ ഇന്നൊസെന്‍റ് മൂന്നാമന്‍ പാപ്പയാണ് പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ദേവാലയത്തോടു ചേര്‍ന്ന് ആശുപത്രിക്കും ആതുരശുശ്രൂഷാ സമുച്ഛയത്തിനും തുടക്കമിട്ടതെന്നും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി സന്ദേശത്തില്‍ അനുസ്മരിച്ചു.








All the contents on this site are copyrighted ©.