2012-12-19 20:35:32

സംഗീതം ഐക്യത്തിന്‍റെ സംവേദന ശ്രേണി
ആസന്നമാകുന്ന സഭൈക്യവാരം


19 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
ഐക്യത്തിനുള്ള സംവേദന ശ്രേണിയാണ് സംഗീതമെന്ന്,
അമേരിക്കയിലെ മെത്തഡിസ്റ്റ് സഭാ തലവന്‍, റേ നോള്‍ പ്രസ്താവിച്ചു.

2013 ജനുവരി 18-മുതല്‍ 25-വരെ തിയതികളില്‍ ക്രൈസ്തവലോകം ആചരിക്കാന്‍ പോകുന്ന സഭൈക്യവാര പരിപാടികളെക്കുറച്ച് റോമില്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ജോര്‍ജ്ജിയായിലെ പാസ്ററര്‍, റേ നോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മെത്തഡിസ്റ്റ് സഭാ സ്ഥാപകനായ ജോണ്‍ വെസ്ലിയുടെ 3-ം ജന്മശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ക്രൈസ്തവ സമൂഹത്തിന്‍റെ വലിയ ഗായക സംഘവുമായി 2007-ല്‍ വത്തിക്കാനിലെത്തിയ പാസ്റ്റര്‍ റേ നോള്‍ വിശ്വാസവത്സരത്തിലും ഐക്യത്തിന്‍റെ കാഹളമൂതാന്‍ മെത്തഡിസ്റ്റ്
ഡാന്‍സ്-സംഗീത സംഘവുമായി 2013-ലെ വസന്തത്തില്‍ വത്തിക്കാനിലെത്തുമെന്നും പ്രസ്താവിച്ചു.

തെക്കു-വടക്ക് അമേരിക്ക, ആഫ്രിക്കാ, കരീബിയന്‍ നാടുകള്‍ എന്നിവിടങ്ങളിലായി 5 ലക്ഷത്തോളം വിശ്വാസികളുള്ള ക്രൈസ്തവ കൂട്ടായ്മയാണ് 1784-ല്‍ ജോണ്‍ വെസ്ലി സ്ഥാപിച്ച മെത്തഡിസ്റ്റ് സഭ.








All the contents on this site are copyrighted ©.