2012-12-19 20:18:59

ശാസ്ത്രം മാനവികതയ്ക്ക് വിനയാകരുതെന്ന്
ആര്‍ച്ചുബിഷപ്പ് ഇക്കനേഗാ


19 ഡിസംമ്പര്‍ 2012, സൈഗോണ്‍
ഏഷ്യയിലെ സഭ മാനവികതയുടെ ശ്രേയസ്സിനായി നിലകൊള്ളണമെന്ന്, ജപ്പാനിലെ ദേശിയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ്
ലിയോ ഇക്കനേഗാ പ്രസ്താവിച്ചു.

വിയറ്റ്നാമിലെ സൈഗോണില്‍ സമാപിച്ച ഏഷ്യയിലെ മെത്രാന്‍ സമിതികളുടെ 10-ാമത് സംയുക്ത സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഇക്കനേഗാ ഇങ്ങനെ പ്രസ്താവിച്ചത്.

ശാസ്ത്രത്തിന്‍റെയും സാങ്കേതികതയുടെയും നിരുത്തരവാദിത്വപരമായ ഇന്നത്തെ വളര്‍ച്ച മാനവികതയ്ക്ക് വിനയാകുന്ന അവസ്ഥയാണ് വികസിത, വികസ്വര രാജ്യങ്ങളില്‍ പ്രബലപ്പെട്ടു വരുന്നതെന്നും,

ആഗോളവത്കൃത സംസ്കാരത്തില്‍ വര്‍ദ്ധിച്ചുവരുന്ന കാരുണ്യവധം, ഗര്‍ഭച്ഛിദ്രം, ഭ്രൂണഹത്യ, പരിസ്ഥിതി വിനാശം എന്നിവ ഏഷ്യയുടെ ആത്മീയ മനഃസാക്ഷിയെയും സംസ്ക്കാരത്തെയും തച്ചുടയ്ക്കുമെന്നും ആര്‍ച്ചുബിഷ്പ്പ് ഇക്കനേഗാ ചൂണ്ടിക്കാട്ടി.

2011-ല്‍ ജപ്പാനിലുണ്ടായ ഭൂമികുലുക്കത്തിനു ശേഷം ഫൂക്കൂഷിമാ ആണവ കേന്ദ്രം ഉയര്‍ത്തുന്ന മാരക വാതകങ്ങളുടെ ചേര്‍ച്ചയും, അതുമായി ബന്ധപ്പെട്ട അന്തരീക്ഷ മലിനീകരണത്തെയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ഇക്കനേഗാ തന്‍റെ അഭിപ്രായം സമ്മേളനത്തില്‍ പങ്കുവച്ചത്.









All the contents on this site are copyrighted ©.