2012-12-15 15:31:51

വികസനത്തിന്‍റെ ധാര്‍മ്മിക വശങ്ങളുമായി കെ.സി.ബി.സി


14 ഡിസംബര്‍ 2012, കൊച്ചി
പ്രൊഫ.മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിക്കളയണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. ഡിസംബര്‍ 12,13 തിയതികളില്‍ കൊച്ചിയില്‍ നടന്ന കെ.സി.ബി.സി സമ്മേളനമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പരിസ്ഥിതി സംരക്ഷണം ദൈവനിയോഗവും ദൗത്യവുമായിട്ടാണ് കത്തോലിക്കാ സഭ കാണുന്നത്. എന്നാല്‍ ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വിരുദ്ധമായ പരിസ്ഥിതി നിലപാടുകള്‍ സഭയ്ക്ക് അംഗീകരിക്കാനാവില്ലെന്ന് കെ.സി.ബി.സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പ്രസ്താവിച്ചു. ജനനന്മ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ മദ്യവ്യാപാരത്തില്‍ നിന്നു പിന്‍വാങ്ങണമെന്നും പ്രാദേശിക മെത്രാന്‍സമിതി ആവശ്യപ്പെട്ടു. അവശ്യസാധങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച മെത്രാന്‍ സമിതി ഈ പ്രശ്നത്തിനു പരിഹാരം കാണാന്‍ എല്ലാവരും ഒരുമിച്ചു പരിശ്രമിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ കത്തോലിക്കാ ആതുരാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ലേബര്‍ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കെ.സി.ബി.സി തീരുമാനിച്ചു.








All the contents on this site are copyrighted ©.