2012-12-15 16:51:39

അമേരിക്കന്‍ സ്ക്കൂളിലെ വെടിവെയ്പ്പില്‍ വേദനിക്കുന്ന മാര്‍പാപ്പ


15 ഡിസംബര്‍ 2012, വത്തിക്കാന്‍
യു.എസ്സിലെ പ്രൈമറി സ്ക്കൂളില്‍ നടന്ന വെടിവെയ്പ്പില്‍ 18 കുട്ടികളടക്കം ഇരുപത്തിയേഴുപേര്‍ മരിച്ച സംഭവത്തില്‍ മാര്‍പാപ്പ അഗാധ ദുഃഖം രേഖപ്പെടുത്തി. വിഷാദരോഗിയായ ഇരുപതുകാരനാണ് വെള്ളിയാഴ്ച രാവിലെ (പ്രാദേശിക സമയം) രാവിലെ ഒന്‍പതര മണിയോടെ കണക്ടികട്ട് സംസ്ഥാനത്തെ ന്യൂടൗണിലുള്ള സാന്‍ഡി ഹൂക് സ്‌കൂളില്‍ ദുരന്തം വിതച്ചത്.
മാര്‍പാപ്പയുടെ അനുശോചന സന്ദേശം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ സാന്‍ഡി ഹൂക് പ്രൈമറി സ്ക്കൂള്‍ ഉള്‍പ്പെടുന്ന ബ്രിഡ്ജ് പോര്‍ട്ട് രൂപതയ്ക്ക് അയച്ചു. ഏറെ വേദനയോടെയാണ് പാപ്പ വാര്‍ത്ത ശ്രവിച്ചതെന്ന് കര്‍ദിനാള്‍ വെളിപ്പെടുത്തി. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും പാപ്പ അനുശോചനം അറിയിച്ചു. അവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനയും പാപ്പ ഉറപ്പു നല്‍കി. ഈ ദുരന്തത്തില്‍ വേദിക്കുന്നവര്‍ക്കു സമാശ്വാസം ലഭിക്കാന്‍ പ്രാര്‍ത്ഥിച്ച മാര്‍പാപ്പ ക്ഷമയുടേയും, പ്രത്യാശയുടേയും അനുരജ്ഞനപ്പെടുന്ന സ്നേഹത്തിന്‍റേയും കരുത്തുകൊണ്ട് അക്രമത്തിനു മേല്‍ വിജയം നേടുന്ന ആത്മീയ ശക്തി പിതാവായ ദൈവം അവര്‍ക്കു നല്‍കട്ടെയെന്നും ആശംസിച്ചു.








All the contents on this site are copyrighted ©.