2012-12-13 18:20:38

സഭയിലെ എല്ലാ ജോലികള്‍ക്കും
അജപാലന സ്വഭാവമുണ്ടെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ


13 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
സഭയിലെ എല്ലാ തൊഴിലുകള്‍ക്കും അജപാലന സ്വഭാവമുണ്ടെന്ന്,
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദാനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ പ്രസ്താവിച്ചു.

Institute for Works of Religion-ന്‍റെ അല്ലെങ്കില്‍ വത്തിക്കാന്‍ ബാങ്കിന്‍റെ ജോലിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുംവേണ്ടി സംഘടിപ്പിച്ച ക്രിസ്തുമസ്സ് ആഘോഷ പരിപാടിയിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഈ ചിന്ത പങ്കുവച്ചത്. പരിശുദ്ധ സിംഹാസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, അത് സാമ്പത്തികമോ സാങ്കേതികമോ ആയിരുന്നാലും ഓരോരുത്തരും സഭാ മൂല്യങ്ങളെയും അതുവഴി വിശ്വാസ മൂല്യങ്ങളെയുമാണ് സേവിക്കുന്നതെന്നും, സഭ സ്വഭാവത്തില്‍ത്തന്നെ പ്രേഷിതയാകയാല്‍ സഭയിലെ എല്ലാ ജോലികളും അജപാലന സ്വാഭവമുള്ളവയും ശുശ്രൂഷാ മനോഭാവത്തോടെ കാണേണ്ടവയുമാണെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു.

അതുകൊണ്ട് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം തൊഴില്‍ ആത്മീയ ജീവന്‍റെ സ്രോതസ്സും പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും ഉപാധിയായും കാണുകയും സത്യസന്ധമായും അര്‍പ്പണത്തോടുംകൂടെ അതിനെ ദൈവിക പദ്ധിതിയിലെ പങ്കുചേരലുമായി സ്വീകരിക്കണമെന്ന് ഉദ്ബോധിപ്പിക്കുകയും, ഏവര്‍ക്കും അദ്ദേഹം ക്രിസ്തുമസ്സ് ആശംസകള്‍ നേരുകയും സമ്മാനങ്ങള്‍ നല്കുകയും ചെയ്തു.









All the contents on this site are copyrighted ©.