2012-12-13 17:50:57

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
ഒരു രാജ്യത്തും നിഷേധിക്കപ്പെടരുതെന്ന് പാപ്പാ


13 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
ശ്രീലങ്ക, തായിലാണ്ട്, നൈജര്‍, സാമ്പിയ, സെയിന്‍റ് വിന്‍സെന്‍റ്, ഗ്രനഡൈന്‍ എന്നീ കരീബിയന്‍ രാജ്യങ്ങളുടെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതികളെ ഡിസംമ്പര്‍ 13-ാം തിയതി വ്യാഴാഴ്ച
രാവിലെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവേയാണ് മൂല്യാധിഷ്ഠത വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പ ഉദ്ബോധിപ്പിച്ചത്.

ഇന്നത്തെ വികലമായ ജീവിത ശൈലിയും ചിന്താധാരകളും ചരിത്രത്തില്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ മനുഷ്യന്‍റെ സാമൂഹ്യ-സാസ്ക്കാരിക-ആത്മീയ മേഖലകളില്‍ സാരമായ വിള്ളലുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ അവ നികത്തിയെടുക്കുകയും, രാഷ്ട്രങ്ങളില്‍ ഒരു നവമാനവികത നന്മയില്‍ വളര്‍ത്തിയെടുക്കണമെന്നും, വത്തിക്കാനിലേയ്ക്കുള്ള പുതിയ സ്ഥാനപതികളോട് പാപ്പ ആഹ്വാനംചെയ്തു.

വലിയവനോ ചെറിയവനോ ആയാലും മനുഷ്യന്‍റെ അന്തസ്സും ജീവിത രീതിയും അടിങ്ങിയിരിക്കുന്ന് ജീവിത നന്മയിലാണെന്നും, നല്ല വിദ്യാഭ്യാസത്തിലൂടെ സര്‍ക്കാരുകള്‍ യുവതലമുറയെ നന്മയുടെ പൈതൃകത്തില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും പാപ്പ പുതിയ അമ്പാസിഡര്‍മാരെ അനുസ്മരിപ്പിച്ചു.

ശ്രീലങ്കയെ പ്രതിനിധീകരിച്ച് രവിനാഥ് ആര്യസിന്‍ഹ, തായലാന്‍റിനുവേണ്ടി – ചലേരമ്പോള്‍ തഞ്ചിത്ത്, സെ. വിന്‍സെന്‍റ്, ഗ്രെനഡീന്‍ കരീബിയന്‍ രാജ്യങ്ങള്‍ക്കായി – വാഫി സെയ്ത്, ഗ്വീനിയായുടെ ഇബ്രാഹിമാ സോ, നൈജറിന്‍റെ അമിനാത്തു ഗാവോ, സാമ്പിയായുടെ ബിസ്വായോ കുനീക്കാ എന്നിവരുടെ യോഗ്യതാപത്രികകള്‍ പരിശോധിച്ചശേഷം വത്തിക്കാനുമായുള്ള നയതന്ത്രബന്ധത്തില്‍ പാപ്പാ അവരെ ഔദ്യോഗികമായി സ്വീകരിച്ചു.









All the contents on this site are copyrighted ©.