2012-12-13 20:03:58

മൂല്യങ്ങള്‍ അട്ടമറിക്കരുതെന്ന്
അമേരിക്കയിലെ കത്തോലിക്കര്‍


13 ഡിസംമ്പര്‍ 2012, ന്യൂയോര്‍ക്ക്
വിവാഹ ബന്ധത്തെ പുനഃനിര്‍വ്വചിക്കാനുള്ള ഒബാമാ സര്‍ക്കാരിന്‍റെ നീക്കം സഭാ പ്രബോധനങ്ങളെ മാത്രമല്ല, സമൂഹ്യനന്മയെ ബാധിക്കുന്ന പ്രശ്നമാണെന്ന്, അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് തിമോത്തി ഡോലനും പ്രസ്താവിച്ചുകൊണ്ട് സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തി.

ജീവന്‍, വിവാഹം, മതസ്വാതന്ത്ര്യം എന്നീ അടിസ്ഥാന മൂല്യങ്ങളെ അട്ടമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്കും സാമൂഹ്യ നീതിക്കും നിരയ്ക്കാത്ത നയമാണെന്ന്, ന്യൂയോര്‍ക്ക് അതിരൂപതാദ്ധ്യക്ഷൃന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് ഡോലന്‍, ഡിസംബര്‍ 12-ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

നീതിനിഷ്ഠമായ ഏതു സമൂഹത്തിന്‍റെയും അടിസ്ഥാനം കുടുംബമാണെന്നും, അവിടെയാണ് അടിസ്ഥാന മൂല്യങ്ങള്‍ ബലപ്പെടുന്നതും, കുട്ടികളും പ്രായമായവരും വൈകല്യമുള്ളവരും സംരക്ഷിക്കപ്പെടുന്നതെന്നും, ബലപ്പെടുന്നതെന്നും ആര്‍ച്ചുബിഷപ്പ് ഡോലന്‍ ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ വ്യക്തി സ്വാതന്ത്ര്യം മാനിക്കപ്പെടുമ്പോഴും, പൊതുന്മയെ തച്ചുടയ്ക്കുന്ന നിയമനിര്‍മ്മാണ ശ്രമത്തിനെതിരെ നിശ്ശബ്ദമായിരിക്കാന്‍ നീതിബോധമുള്ളവര്‍ക്ക് സാധിക്കില്ലെന്നും കര്‍ദ്ദിനാള്‍ ഡോലന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.