2012-12-13 20:17:04

മനുഷ്യാവകാശ ലംഘനങ്ങളില്‍
മുന്തിനില്ക്കുന്ന ഭാരതം


13 ഡിസംമ്പര്‍ 2012, ഡല്‍ഹി
മനുഷ്യാവകാശ ലംഘനത്തോട് ഇന്ത്യന്‍ ഭരണകൂടം നിസംഗഭാവം പുലര്‍ത്തുന്നുണ്ടെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ നീതി-ന്യായ കമ്മിഷന്‍റെ സെക്രട്ടറി, ഫാദര്‍ ചാള്‍സ് ഇറുദയം പ്രസ്താവിച്ചു.
ഐക്യാ രാഷ്ട്ര സംഘടന ആചരിച്ച മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് സിബിസിഐ-യുടെ വക്താവ്, ഫാദര്‍ ഇറുദയം ഇങ്ങനെ ആരോപിച്ചത്.

വികസ്വര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ കണ്ടുവരുന്ന സ്ത്രീപീഡനം, പെണ്‍ഭ്രൂണഹത്യ, ന്യൂനപക്ഷ മതപീഡനം, വ്യക്തികളുടെ തിരോധാനം, പരസ്യവിചാരണ, വെട്ടിക്കൊല, പൊലീസിന്‍റെയും നിയമ പാലകരുടെയും അധിക്രമങ്ങള്‍ എന്നിവ അടിസ്ഥാന മനുഷ്യാവകാശത്തിന്‍റെ നിഷേധങ്ങളാണെന്ന് ഫാദര്‍ ഇറുദയം ചൂണ്ടിക്കാട്ടി. വ്യക്തിയുടെ അവകാശങ്ങള്‍ മാനക്കപ്പെടുക എന്നത് ജനാധിപത്യ രാഷ്ട്രത്തിന്‍റെ അടിസ്ഥാന സ്വാഭാവമായിരക്കണമെന്നും, വ്യക്തിയുടെ അവകാശങ്ങള്‍ക്കായുള്ള മുറവിളി, വിശിഷ്യ പാവങ്ങളും ബലഹീനരുമായവരുടെ രോദനം അധാകാരത്തിലേറിയവര്‍ ശ്രവിക്കേണ്ടത് ഔദാര്യമല്ല, നീതിയാണെന്നും ഫാദര്‍ ഇറുദയം പ്രസ്താവിച്ചു.

ഡിസംബര്‍ 10-നാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ആഗോള മനുഷ്യാവകാശ ദിനം ആചരിക്കപ്പെട്ടത്.









All the contents on this site are copyrighted ©.