2012-12-13 18:29:52

കുടിയേറ്റത്തില്‍ നഷ്ടമാക്കുന്ന
വിശ്വാസ മൂല്യങ്ങള്‍


13 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
കുടിയേറ്റ പ്രതിഭാസത്തില്‍ വിശ്വാസ മൂല്യങ്ങള്‍ നഷ്ടമാകുന്നുണ്ടെന്ന്, കാനഡിയിലെ റ്റൊറേന്‍റോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍‍ദ്ദിനാള്‍ തോമസ് കോളിന്‍ പ്രസ്താവിച്ചു. Ecclesia in America ‘അമേരിക്കയിലെ സഭ’ എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ 15-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് വത്തിക്കാനില്‍ സമ്മേളിച്ച അമേരിക്ക–കാനഡ എന്നിവിടങ്ങളിലെ
സഭാ പ്രതിനിധികളുടെ കോണ്‍ഗ്രസ്സിന്‍റെ സമാപനത്തിലാണ് കര്‍ദ്ദിനാള്‍ കോളിന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സംസ്കാര സമന്വയിതരായ വിശ്വാസികള്‍ ഇതര രാജ്യങ്ങളില്‍നിന്നും അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറുമ്പോള്‍ മതനിരപേക്ഷവും ചിലപ്പോള്‍ വളരെ സ്വതന്ത്രവുമായ തദ്ദേശ സംസ്ക്കാരത്തിന്‍റെ ജീവിതശൈലികള്‍ കുടിയേറ്റ സമൂഹങ്ങളെ വിപരീതമായി സ്വാധീനിക്കുകയും വിശ്വാസ മൂല്യങ്ങളുടെ വളര്‍ച്ചയ്ക്കു പകരം, അവയുടെ തകര്‍ച്ച സംഭവിക്കുന്നുണ്ടെന്നും കര്‍ദ്ദാനാള്‍ കോളിന്‍ സമ്മേളനത്തെ ചൂണ്ടിക്കാട്ടി.

വിശ്വാസ ജീവിതത്തിന് ആഴമായ വേരുകളില്ലെങ്കില്‍, കുടിയേറ്റത്തിലൂടെയോ ഇതര കാരണങ്ങളാലോ സംസ്ക്കാര സങ്കരമോ സംഗമമോ സംഭവിക്കുമ്പോള്‍ സ്വായത്തമാക്കിയ വിശ്വാസമൂല്യങ്ങള്‍ പുതിയ സംസ്ക്കര സ്വാധീനത്തില്‍ നഷ്ടമാകുന്നത് സ്വാഭാവികമാണെന്നും കര്‍ദ്ദിനാള്‍ കോളിന്‍ വ്യക്തമാക്കി.

മത-സാംസ്ക്കാരിക വൈചിത്ര്യങ്ങളുള്ള അമേരിക്കയുടെയും കാനഡയുടെയും സാമൂഹ്യ അന്തരീക്ഷത്തില്‍ വിശ്വാസത്തെ കൂടുതല്‍ ആഴമുള്ളതാക്കേണ്ടതും ബലപ്പെടുത്തേണ്ടതും അടിയന്തിരവും അനിവാര്യവുമാണെന്നും കര്‍ദ്ദിനാള്‍ കോളിന്‍ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.