2012-12-12 17:29:40

സുവിശേഷത്തിന്‍റെ ജീവല്‍ പ്രകാശം
സഭാജീവിത്തിന് ആധാരം


12 ഡിസംമ്പര്‍ 2012, റോം
അപ്പസ്തോലന്മാര്‍ കൈമാറിയ സുവിശേഷത്തിന്‍റെ ജീവല്‍ പ്രകാശമാണ് സഭാ ജീവിതത്തിന്
ഇന്നും ആധാരമെന്ന്, ദൈവശാസ്ത്ര പണ്ഡിതന്‍, ഫാദര്‍ ഡേരിയൂസ് കൊവാല്‍സിക്ക് പ്രസ്താവിച്ചു.

വത്തിക്കാന്‍ റോഡിയോയ്ക്കു നല്കുന്ന ദൈവശാസ്ത്ര പ്രബോധന പരമ്പരയിലാണ് റോമിലെ ഗ്രഗോരിയന്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ കൂടിയായ ഫാദര്‍ കൊവാല്‍സിക്ക് ഇങ്ങനെ വിവരിച്ചത്.
അപ്പസ്തോലന്മാര്‍ വായ്മൊഴിയായും വരമൊഴിയായും കൈമാറിയ ക്രിസ്തുവിന്‍റെ പ്രബോധനങ്ങളാണ് വിശ്വാസത്തിനും സഭാ ജീവിതത്തിനും ഇന്നും ആധാരമായി നില്കുന്നതെന്നും, ക്രിസ്തുവിലൂടെ ദൈവം വെളിപ്പെടുത്തിയ ഈ സത്യങ്ങളാണ് അവിടുത്തെ മണവാട്ടിയായ സഭയുടെ അടിത്തറയെന്നും ഫാദര്‍ കൊവാല്‍സിക്ക് പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.

കാലത്തിന്‍റെ തികവില്‍ ക്രിസ്തുവില്‍ അവതീര്‍ണ്ണനായ ദൈവം എല്ലാമനുഷ്യരും രക്ഷപ്രാപിക്കണമെന്നും, സത്യം അറിയണമെന്നും ആഗ്രഹിക്കുന്നുവെന്നും, അതുകൊണ്ടുതന്നെ ക്രിസ്തുവിന്‍റെ സുവിശേഷം സകല ജനതകളെയും എക്കാലത്തും ആര്‍ജ്ജവത്തോടെ അറിയിക്കേണ്ടത് അനിവാര്യമായ സഭാ ദൗത്യമാണെന്നും ഫാദര്‍ കൊവാല്‍സിക്ക് ഉദ്ബോധിപ്പിച്ചു. 2000 വര്‍ഷങ്ങള്‍ക്കുശേഷം വെളിപാടിലൂടെയും പാരമ്പര്യത്തിലൂടെയും സഭയില്‍ ഊര്‍ന്നിറങ്ങിയിരിക്കുന്ന വചനത്തിന്‍റെ പരമോന്നത മുല്യങ്ങള്‍ നിലനിര്‍ത്തുകയും ക്രമപ്പെടുത്തുകയും ചെയ്യേണ്ടത് സഭയുടെ പ്രബോധന അധികാരമാണെന്നും
ഫാദര്‍ കൊവാല്‍സിക്ക് പ്രഭാഷണ പരമ്പരയില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.