2012-12-08 11:48:54

നവസുവിശേഷവല്‍ക്കരണ മേഖലകളെക്കുറിച്ച് ഫാ.റെനിയേരോ കന്തലമേസ്സ


07 ഡിസംബര്‍ 2012, വത്തിക്കാന്‍
അപ്പസ്തോലന്‍മാരുടെ സുവിശേഷപ്രഘോഷണ ശൈലി പുനരാവര്‍ത്തിക്കേണ്ട കാലമാണിതെന്ന് ഫാ. റെനിയേരോ കന്തലമേസ്സ. ഡിസംബര്‍ ഏഴാം തിയതി വെള്ളിയാഴ്ച രാവിലെ മാര്‍പാപ്പയ്ക്കും റോമന്‍കൂരിയായിലെ അംഗങ്ങള്‍ക്കും വേണ്ടി നടത്തിയ പ്രഥമ ആഗമനകാലധ്യാന പ്രഭാഷണത്തിലാണ് കപ്പൂച്ചിന്‍ സന്ന്യസ്ത സഭാംഗമായ ഫാദര്‍ കന്തലമേസ്സ ഇപ്രകാരം പ്രസ്താവിച്ചത്. വിശ്വാസവര്‍ഷാചരണം, രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ സുവര്‍ണ്ണജൂബിലി, നവസുവിശേഷവല്‍ക്കരണം എന്നീ വിഷയങ്ങള്‍ കേന്ദ്രമാക്കിയാണ് ഇക്കൊല്ലം ഫാദര്‍ കന്തലമേസ്സ ആഗമനകാല പ്രഭാഷണം നടത്തുന്നത്. അപ്പസ്തോലന്‍മാരുടെ കാലത്തിനു സമാനമായ അവസ്ഥയാണ് ഇന്നുളളതെന്ന് അദ്ദേഹം വെള്ളിയാഴ്ച നല്‍കിയ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. അവര്‍ സുവിശേഷപ്രഘോഷണം നടത്തിയത് ക്രൈസ്തവ വിശ്വാസം പ്രചരിക്കുന്നതിനു മുന്‍പുള്ള കാലത്തായിരുന്നു. നവസുവിശേഷവല്‍ക്കരണം അനിവാര്യമായിരിക്കുന്ന ക്രൈസ്തവ സമൂഹങ്ങള്‍ ഇക്കാലത്തിന്‍റെ പ്രത്യേകതയാണ്. അപ്പസ്തോലന്‍മാരെപ്പോലെ ധീരമായി സുവിശേഷവല്‍ക്കരണം നടത്തേണ്ട കാലമാണിതെന്ന് ഫാ.കന്തലമേസ്സ പറഞ്ഞു.








All the contents on this site are copyrighted ©.