2012-12-07 09:06:24

സിറിയയുടെ സമാധാന ദൂതന്‍
പാത്രിയര്‍ക്കിസ് ഹാസിം കാലംചെയ്തു


6 ഡിസംമ്പര്‍ 2012, ബെയ്റൂട്ട്
ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൃനും അന്ത്യോക്യായിലെ പാത്രിയര്‍ക്കിസുമായ ഇഗ്നേഷ്യസ് ഹാസിം നാലമന്‍ 91-ാമത്തെ വയസ്സില്‍ ഹൃദയാഘാതം മൂലം, ലെബനോണിന്‍റെ തലസ്ഥാനമായ ബെയ്റൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഡിസംബര്‍ 5-ാം തിയതി ബുധനാഴ്ച വൈകുന്നേരം ചരമമടഞ്ഞതായി, പാത്രിയര്‍ക്കേറ്റിന്‍റെ വക്താവ് അറിയിച്ചു.

സിറിയായിലെ അഭ്യന്തരകലാപം അവസാനിപ്പിക്കാന്‍ ക്രൈസ്തവ- മുസ്ലിം സഹോദരങ്ങളോട് നിരന്തരമായി ആഹ്വാനംചെയ്യുക മാത്രമല്ല, പലപ്പോഴും മല്ലടിക്കുകയും ചെയ്ത ആത്മീയ ആചാര്യനും സമാധാന ദൂതനുമാണ് അന്തരിച്ച പാത്രിയാര്‍ക്കിസ് ഹാസിം.

‘ജനിച്ച മണ്ണില്‍ മത വിവേചനമില്ലാതെ ജീവിക്കാന്‍ അനുവദിക്കണ’മെന്നത് അന്തരിച്ച പാത്രിയര്‍ക്കിസ് കാസിമിന്‍റെ അവസാന വാക്കുകളായിരുന്നുവെന്നും സഭാ വൃത്തങ്ങള്‍ ബെയ്റൂട്ടിലെ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. യുവജനങ്ങളെ സമാധാനത്തിന്‍റെയും നീതിയുടെയും വക്താക്കളാക്കുവാനും ജീവിതചുറ്റു പാടുകളില്‍ ധാര്‍മ്മികത വളര്‍ത്തുവാനുമായി തിരുമേനി സ്ഥാപിച്ച ആഗോള ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്‍റെ സ്ഥാപകനുമാണ് syndesmos.
സിറിയയിലെ ഹാമായില്‍ 1936-ല്‍ ജനിച്ച ഹബീബ് ഹാസിമാണ് ക്രൈസ്തവ സമര്‍പ്പണത്തിലൂടെ
മൂന്നു പതിറ്റാണ്ടിലേറെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ നായകനും നെടുംതൂണുമായി ചരിത്രത്തില്‍ ഉയര്‍ന്നുനിന്നത്.








All the contents on this site are copyrighted ©.