2012-12-07 09:11:50

പാപ്പായും ജര്‍മ്മന്‍ പ്രസിഡന്‍റും
കൂടിക്കഴ്ച നടത്തി


6 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
ജര്‍മ്മനിയുടെ പ്രസിഡന്‍റ് ജൊവാക്കിം ഗവുക്ക് ബനഡിക്ട് 16-ാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്തി.
ഡിസംബര്‍ 6-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലാണ് തന്‍റെ ജന്മനാടിന്‍റെ പ്രസിഡന്‍റിനെ പാപ്പ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്.

പാപ്പായുമായി സ്വകാര്യ സംഭാഷണത്തില്‍ ആദ്യം ഏര്‍പ്പെട്ട ജര്‍മ്മന്‍ പ്രസിഡന്‍റ് ഗാവ്ക്ക്, പിന്നെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി മോണ്‍സീഞ്ഞോര്‍ എത്തോരെ ബലേസ്ട്രോ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
ആഗോളവത്കൃതവും മതനിരപേക്ഷവുമായ ലോകത്ത് ക്രൈസ്തവാദര്‍ശങ്ങളും മൂല്യങ്ങളും നിലനിര്‍ത്താനും വളര്‍ത്താനും ഇരുപക്ഷവും പൂര്‍വ്വോപരി പരിശ്രമിക്കുമെന്ന ധാരണ ഉള്ളതായി കൂടിക്കാഴ്ച തെളിയിക്കുന്നുവെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയും അതിനെ കേന്ദ്രീകരിച്ച് സമൂഹത്തില്‍ മുന്തിനില്ക്കുന്ന ക്ലേശങ്ങളും, അവയോട് പ്രതികരിക്കാനുള്ള മാര്‍ഗ്ഗങ്ങളും ചര്‍ച്ചചെയ്തതായി വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.








All the contents on this site are copyrighted ©.