2012-12-04 16:00:09

തെയിസ്സേ സമ്മേളനം റോമില്‍


04 ഡിസംബര്‍ 2012, റോം
വിശ്വപ്രസിദ്ധമായ തെയിസ്സേ (Taizé) യുവജനസംഗമത്തിന് റോം വേദിയാകുന്നു. ഡിസംബര്‍ 28 മുതല്‍ ജനുവരി 2 വരെയാണ് തെയിസ്സേ സംഗമം റോമില്‍ നടക്കുന്നത്. ഡിസംബര്‍ നാലിന് തെയിസ്സേ എക്യുമെനിക്കല്‍ സമൂഹവും റോം വികാരിയാത്തും സംയുക്തമായി റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യുവജന സംഗമത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തിറക്കി. റോം രൂപതയിലെ ഇരുനൂറോളം ഇടവകകളുടേയും ഇതര പ്രാദേശിക സംഘടനകളുടേയും കൂട്ടായ സഹകരണത്തോടെയാണ് യുവജനസംഗമത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. സമൂഹ പ്രാര്‍ത്ഥന, പരിചിന്തനം, യുവജനങ്ങളുടെ സാക്ഷൃം, കലാപരിപാടികള്‍, സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് യുവജന സംഗമത്തിലുള്ളത്. ഡിസംബര്‍ 29ന് വൈകീട്ട് ആറുമണിക്ക് മാര്‍പാപ്പ നയിക്കുന്ന പ്രത്യേക പ്രാര്‍ത്ഥയോഗം സംഗമത്തിലെ പ്രധാന മൂഹൂര്‍ത്തങ്ങളിലൊന്നാണ്.








All the contents on this site are copyrighted ©.