2012-12-01 17:20:09

നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വാര്‍ഷിക സമ്മേളനം


01 ഡിസംബര്‍ 2012, വത്തിക്കാന്‍
നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വാര്‍ഷിക പൊതുസമ്മേളനം ഡിസംബര്‍ 3 മുതല്‍ 5 വരെ വത്തിക്കാനില്‍ നടക്കും. 3ാം തിയതി തിങ്കളാഴ്ച കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ പീറ്റര്‍. കെ.ടര്‍ക്സണ്‍ സമ്മേളനം ഉത്ഘാടനം ചെയ്യും. രാഷ്ടീയാധികാരവും സാര്‍വ്വത്രിക നീതിന്യായവ്യവസ്ഥയും എന്നതാണ് സമ്മേളനത്തിന്‍റെ മുഖ്യചിന്താവിഷയം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരു പ്രത്യേക കൂടിക്കാഴ്ച്ച അനുവദിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.