2012-12-01 17:16:47

ഉപവിപ്രവര്‍ത്തനത്തെ സംബന്ധിച്ച മോത്തു പ്രോപ്രിയോ


01 ഡിസംബര്‍ 2012, വത്തിക്കാന്‍
കത്തോലിക്കാ സഭയുടെ ഉപവി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച മോത്തു പ്രോപ്രിയോ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ചു. സഭയുടെ ആന്തരിക സ്വഭാവം “Intima Ecclesiae natura” എന്ന പേരിലുള്ള മൊത്തു പ്രോപ്രിയോ (Motu Proprio) ഡിസംബര്‍ ഒന്നാം തിയതി ശനിയാഴ്ചയാണ് പരിശുദ്ധ സിംഹാസനം പ്രകാശനം ചെയ്തത്.
സഭയുടെ ആന്തരിക സ്വഭാവം ത്രിമാന ഉത്തരവാദിത്വത്തിലൂടെയാണ് പ്രകടമാകുന്നത്. ദൈവവചന പ്രഘോഷണം, കൂദാശകളുടെ പരികര്‍മ്മം, ഉപവി പ്രവര്‍ത്തനങ്ങള്‍ എന്നിവയാണവ. ഈ മൂന്ന് ചുമതലകളും പരസ്പരബന്ധമുള്ളവയും വേര്‍തിരിക്കാനാവാത്തവയുമാണെന്ന് മോത്തു പ്രോപ്രിയോയില്‍ മാര്‍പാപ്പ പ്രസ്താവിച്ചു.
കത്തോലിക്കാ സഭ സ്ഥാപിച്ചതോ സഭാ സമൂഹങ്ങള്‍ നേതൃത്വം നല്‍കുന്നതോ ആയ ഉപവി സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ചില നയങ്ങളും ചട്ടങ്ങളും അവതരിപ്പിക്കുന്ന ഈ രേഖയില്‍ തങ്ങളുടെ രൂപതയിലുള്ള ഉപവി സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രാദേശിക സഭാമേലധ്യക്ഷന്‍മാര്‍ക്കുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് മാര്‍പാപ്പ എടുത്തു പറയുന്നുണ്ട്.
നവംബര്‍ 11ാം തിയതി മാര്‍പാപ്പ ഒപ്പുവച്ച ഈ പ്രഖ്യാപനം ഡിസംബര്‍ 10ന് പ്രാബല്യത്തില്‍ വരും.










All the contents on this site are copyrighted ©.