2012-11-30 12:40:11

ലോക യുവജനമേളയ്ക്ക്
കലയുടെ കലവറകള്‍ തുറന്നുകൊടുക്കും


30 നവംമ്പര്‍ 2012, റിയോ
ലോക യുവജന സംഗമത്തിനായി ബസ്രീലിന്‍റെ നാഷണല്‍ മ്യൂസിയം തുറന്നു കൊടുക്കുമെന്ന്, മ്യൂസിയം ഡയറക്ടര്‍ മോനിക്കാ ഫിഗരേദോ പ്രസ്താവിച്ചു. ലോകത്തെ ക്രൈസ്തവ കലയുടെ കലവറകളില്‍നിന്നുമുള്ള അപൂര്‍വ്വ ശേഖരങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടായിരിക്കും യുവജനങ്ങളെ ലക്ഷൃമാക്കിയുള്ള കലാപ്രദര്‍ശനം ബ്രസീലിന്‍റെ നാഷണല്‍ മ്യൂസിയത്തില്‍ നടത്തപ്പെടുന്നതെന്ന് മ്യൂസിയം ഡയറക്ടറും കലാകാരിയുമായ മോനിക്കാ ഫിഗരേദോ പ്രസ്താവിച്ചു.

വിശ്വത്തര കലാസൃഷ്ടികളുള്ള വത്തിക്കാന്‍ മ്യൂസിയത്തില്‍നിന്നും, മൈക്കളാഞ്ചലോയുടെ അപൂര്‍വ്വ സൃഷ്ടികളുള്ളതും 500-ാം വാര്‍ഷികം ആഘോഷിക്കുന്നതുമായ വത്തിക്കാനിലെതന്നെ സിസ്റ്റൈന്‍ കപ്പേളയില്‍നിന്നുമുള്ള വിലപ്പെട്ട ശേഖരങ്ങളും റിയോയിലെ പ്രദര്‍ശനത്തിന് എത്തുമെന്ന് മേളയുടെ സംഘാടക സമിതി അദ്ധ്യക്ഷനും, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, റിയോ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഒറാനി റ്റെമ്പസ്റ്റാ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

യുവജന മേളയുടെ ഉത്തരവാദിത്തം വഹിക്കുന്ന വത്തിക്കാനിലെ അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണിസിലും, മേളയ്ക്ക് ആതിഥ്യം നല്കുന്ന റിയോ അതിരുപതയും ഒത്തുചേര്‍ന്നാണ് കലപ്രദര്‍ശനം സംവിധാനം ചെയ്യുന്നതെന്നും നാഷണല്‍ മ്യൂസിയത്തിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന മോനിക്ക ഫിഗരേദോ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.