2012-11-28 18:29:48

മൂല്യബോധമില്ലാത്ത വിദ്യാഭ്യാസം
യുവാക്കള്‍ ഉപേക്ഷിക്കണമെന്ന്


28 നവംമ്പര്‍ 2012, ബാംഗളൂര്‍
ആര്‍ത്തിയും അഴിമതിയുമുള്ള ലോകത്ത് അനുകമ്പ കാട്ടണമെന്ന്, തിബത്തന്‍ ജനതയുടെ ആത്മീയാചാര്യന്‍ ദലൈ ലാമാ പ്രസ്താവിച്ചു. മൂല്യച്ഛ്യുതിയാണ് ലോകഗതിയെ അധര്‍മ്മത്തിലാഴ്ത്തുന്നതും, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഭീമമായ അന്തരം വരുത്തിവയ്ക്കുന്നതെന്നും, നവംമ്പര്‍ 27-ാം തിയതി ബാംഗളൂരിലെ ചൗദയ മെമ്മേറിയല്‍ ഹാളില്‍ ചേര്‍ന്ന സംഗമത്തില്‍ ദലയ് ലാമാ ഉദ്ബോധിപ്പിച്ചു.

മതവും ശാസ്ത്രവും സമന്വയിപ്പിച്ച് മനുഷ്യന്‍റെ ഹൃദയത്തെയും മനസ്സിനെയും സന്തുലിതമാക്കി വളര്‍ത്തുന്ന സംവിധാനത്തിലൂടെ മാത്രമേ ഈ ലോകം സമാധാനപൂര്‍ണ്ണവും വാസയോഗ്യവും ആക്കാനാവൂ എന്ന്, തിബത്തിലെ ബുദ്ധമതാചാര്യന്‍ ദലൈ ലാമ അഭിപ്രായപ്പെട്ടു.
അതിനാല്‍ മൂല്യബോധമില്ലാത്ത വിദ്യാഭ്യാസരീതി യുവതലമുറ ഉപേക്ഷിക്കണമെന്നും, ലോകത്ത് ഇന്ന് പ്രബലപ്പെട്ടുവരുന്ന ഭൗമികവാദം തള്ളിക്കളഞ്ഞ് ധാര്‍മ്മിക മൂല്യങ്ങളെ ആശ്ലേഷിക്കുന്ന ശിക്ഷണക്രമം ഉറപ്പുവരുത്തണമെന്നും ദലൈ ലാമാ സംഗമത്തെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.