2012-11-28 18:21:03

ജീവനെ മാനിക്കാതെ
നീതി നടപ്പാക്കാനാവുമോ?


28 നവംമ്പര്‍ 2012, റോം
ജീവനെ മാനിക്കാതെ നീതി നടപ്പാക്കാനാവില്ലെന്ന്, നീതി-ന്യായ വകുപ്പു മേധാവികളുടെ ആഗോള സമ്മേളനം പ്രസ്താവിച്ചു. നവംമ്പര്‍ 27-ന് റോമില്‍ ചേര്‍ന്ന ജീവനുവേണ്ടിയുള്ള നഗര പ്രമുഖരുടെ അന്താരാഷ്ട്ര സമ്മേളനമാണ് ഇങ്ങനെ പ്രസ്താവിച്ചത്.
‘വധശിക്ഷ ഇല്ലാത്തൊരു ലോകം,’ എന്ന പ്രമേയവുമായിട്ടാണ് റോമിലുള്ള സാന്‍ എജീഡിയോ സാമൂഹ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ വിവിധ രാഷ്ട്രങ്ങളിലെ നീതി-ന്യായ വകുപ്പു മേധാവികള്‍ സമ്മേളിച്ചത്.
ലോകത്തിലെ വന്‍ നഗര സഭകളുടെയും, സന്നദ്ധ സംഘനകളുടെയും പ്രതിനിധികളെ വിളിച്ചുകൂട്ടി വധശിക്ഷയെക്കുറിച്ച് അഭിപ്രായ സമന്വയീകരണം നടത്തി, ഇന്നും നിലവിലുള്ള ഈ ശിക്ഷാക്രമം ഇല്ലാതാക്കുകയാണ് പ്രസ്ഥാനത്തിന്‍റെ ലക്ഷൃമെന്ന്, സംഘാടകരായ സാന്‍ എജീഡിയോ സൊസൈറ്റിയുടെ വക്താവ്, മാരിയോ മരസ്സീത്തി പ്രസ്താവിച്ചു.

തന്‍റെ മരണത്താല്‍ ജീവന്‍റെ പ്രത്യാശ ലോകത്തിനു പകര്‍ന്ന ക്രിസ്തിവിന്‍റെ മാതൃക, വധശിക്ഷ ഇല്ലാതാക്കാനുള്ള ആഗോള ഉദ്യമത്തിന് എന്നും പ്രചോതനമാണെന്നും, ലോകത്ത് വളര്‍ന്നുവരുന്ന മരണസംസ്ക്കാരത്തെ ജീവന്‍റെ പ്രതിസംസ്ക്കാരംകൊണ്ട് കീഴ്പ്പെടുത്തുക എന്നതാണ്, സമ്മേളനത്തിന്‍റെ ലക്ഷൃമെന്നും മരസ്സീത്തി പ്രസ്താവനയിലൂടെ വ്യക്തമാക്കി.









All the contents on this site are copyrighted ©.