2012-11-28 17:46:25

കത്തോലിക്കാ സഭയുടെ കണ്ടുപിടുത്തം
ആശുപത്രികളും ആതുരാലയങ്ങളും


28 നവംമ്പര്‍ 2012, റോം
ആശുപത്രികള്‍ കത്തോലിക്കാ സഭയുടെ സംഭാവനയും കണ്ടുപിടുത്തവുമാണെന്ന്, റോമിലെ റെജീനാ അപ്പസ്തലോരും യൂണിവേഴ്സിറ്റി പ്രഫസര്‍ ജോസഫ് താം വെളിപ്പെടുത്തി.
ആരോഗ്യ പരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ റോമില്‍ സംഘടിപ്പിച്ച 17-ാമത് അന്തര്‍ദേശിയ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് യൂണിവേഴ്സിറ്റിയുടെ ജൈവശാസ്ത്ര വിഭാഗം പ്രഫസറായ ഫാദര്‍ താം ഇപ്രകാരം പ്രസ്താവിച്ചത്.

എല്ലാ ജനതകളോടും സുവിശേഷം പ്രഘോഷിക്കുവാനും, അവര്‍ക്ക് സൗഖ്യംപകരുവാനുമുള്ള ക്രിസ്തുവിന്‍റെ അന്തിമാഹ്വാനത്തിത്തിന്‍റെ ചുവടുപിടിച്ചാണ് ആദിമ സഭ അതുര ശുശ്രൂഷയുടെയും രോഗീപരിചരണത്തിന്‍റെയും മേഖലയിലേയ്ക്ക് ആദ്യനൂറ്റാണ്ടില്‍ത്തന്നെ ഇറങ്ങിച്ചെന്നതെന്നും ഫാദര്‍ താം പ്രബന്ധത്തില്‍ വ്യക്തമാക്കി.

റോമിലുണ്ടായ ക്രൈസ്തവ പീഡനങ്ങള്‍ക്ക് വിധേയരാവുകയും മുറിപ്പെടുകയും ചെയ്തവരെ പരിചരിക്കാന്‍ തുടങ്ങിയ പ്രസ്ഥാനമാണ് സാവധാനം ആശുപത്രിയായി വികസിച്ചതെന്ന് ഫാദര്‍ താം വിവരിച്ചു. രോഗികള്‍ക്കും നിരാലംബര്‍ക്കുമുള്ള ഭവനം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ച ‘ഹോസ്പെസ്’ എന്ന ലത്തീന്‍ വാക്കില്‍നിന്നുമാണ് ഹോസ്പിറ്റല്‍ എന്ന പദം ഉത്ഭവിച്ചതെന്നും ഫാദര്‍ താം പ്രബന്ധത്തില്‍ പരാമര്‍ശിച്ചു.

അജപാലനപരവും ആത്മീയവുമായ ലക്ഷൃത്തോടെ ആരംഭിച്ച ശുശ്രൂഷയില്‍ വൈദ്യശാസ്ത്രത്തിന്‍റെ സാങ്കേതികത ചേര്‍ന്നപ്പോഴാണ് ആശുപത്രികള്‍ രൂപംകൊണ്ടതെന്നും ഫാദര്‍ താം വ്യക്തമാക്കി.
മദ്ധ്യകാലഘട്ടത്തില്‍ ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പയാണ് ഇന്നത്തെ മാതൃകയിലുള്ള ആശുപതിയുടെ പ്രാക്ക് രൂപത്തിന് തുടക്കം കുറിച്ചതെന്നും, സ്നേഹപൂര്‍വ്വകമായ ആതുരശുശ്രൂഷയും രോഗീപരിചരണവും മാനവികതയുടെ സ്വാര്‍ത്ഥവും പ്രയോജനാചാരപരവുമായ സംസ്ക്കാരത്തിന് മറുമരുന്നാണെന്നും
ഫാദര്‍ താം കൂട്ടിച്ചേര്‍ത്തു.









All the contents on this site are copyrighted ©.