2012-11-28 17:12:15

അമ്മ ഭൂമിയും സഹോദരി പ്രകൃതിയും
ഫ്രാന്‍സിസ്സിന്‍റെ ആത്മീയ സങ്കല്പങ്ങള്‍


28 നവംമ്പര്‍ 2012, വത്തിക്കാന്‍
പ്രകൃതിയിലെ ദൈവിക സാന്നിദ്ധ്യത്തെ ഏറ്റുപാടിയ അസ്സീസ്സിയിലെ സിദ്ധനെ അനുസ്മരിച്ചുകൊണ്ട് വത്തിക്കാന്‍ തോട്ടത്തില്‍ ‘വാള്‍നട്ടു’ മരം നട്ടുപിടിപ്പിക്കും. ‘പ്രശാന്തമായ പരിസ്ഥിതി’ എന്ന ലക്ഷൃവുമായി പ്രവര്‍ത്തിക്കുന്ന ഇറ്റിലിയിലെ പ്രകൃതി പരിരക്ഷാ സംഘട sorella natura , ‘സഹോദരി പ്രകൃതി’ എന്ന സംഘടനയാണ്, വാള്‍നട്ട് വൃക്ഷത്തൈ നടല്‍ വത്തിക്കാന്‍ തോട്ടത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വിശുദ്ധ ഫ്രാന്‍സിസിനെ ‘പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായി’ പ്രഖ്യാപിച്ച നവംമ്പര്‍ 29-ാം തിയതി ആചരിക്കപ്പെടുന്ന ആഗോള പരിസ്ഥിതി ദിനത്തിലാണ് വാള്‍നട്ട് വൃക്ഷത്തൈ വത്തിക്കാന്‍ തോട്ടത്തില്‍ നടുന്നത്.

പാപ്പാമാര്‍ സായാഹ്നങ്ങളില്‍ ഉലാത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നൂറ് ഏക്കറോളം വസ്തൃതിയുള്ള വത്തിക്കാന്‍ തോട്ടത്തിന്‍റെ രാജവീഥിയുടെ പാര്‍ശ്വത്തില്‍ ഇറ്റലിയുടെ വനംവകുപ്പിന്‍റെ മേധാവി, ചെസ്സാരെ പത്രോണെ ബനഡിക്ട് 16-ാമന്‍ പാപ്പ ആശിര്‍വ്വദിച്ച വൃക്ഷത്തൈകള്‍ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 12-മണിക്ക് നടുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.









All the contents on this site are copyrighted ©.