2012-11-27 16:30:33

യൂറോപ്പിലെ പൗരസ്ത്യസഭകളുടെ വാര്‍ഷിക സമ്മേളനം


27 നവംബര്‍ 2012, സാഗ്റെബ്
യൂറോപ്പിലെ പൗരസ്ത്യസഭകളുടെ പതിനഞ്ചാമത് വാര്‍ഷിക സമ്മേളനം ക്രൊയേഷ്യയിലെ സാഗ്റെബില്‍ നടന്നു. 22ാം തിയതി വ്യാഴാഴ്ച മുതല്‍ 25ാം തിയതി ഞായറാഴ്ച വരെ നടന്ന സമ്മേളനത്തില്‍ അറുപതോളം മെത്രാന്‍മാര്‍ പങ്കെടുത്തു. യൂറോപ്പിലെ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം സാര്‍വ്വത്രിക സഭയുടെ പ്രേഷിത ദൗത്യത്തില്‍, വിശിഷ്യ, നവസുവിശേഷവല്‍ക്കരണ രംഗത്തും വിശ്വാസവത്സരത്തിലും, പൗരസ്ത്യസഭകളുടെ സുവ്യക്തമായ സംഭാവനയെക്കുറിച്ച് വിലയിരുത്തി. പൗരസ്ത്യ സഭകളുടെ ആരാധാനക്രമ, ദൈവശാസ്ത്ര പാരമ്പര്യങ്ങള്‍ സാര്‍വ്വത്രിക സഭയിലെങ്ങും അറിയപ്പെടുന്നതിനും ആദരിക്കപ്പെടുന്നതിനും മാര്‍പാപ്പ നല്‍കുന്ന പ്രോത്സാഹനത്തിനും പിന്തുണയ്ക്കും പൗരസ്ത്യ സഭാമേലധികാരികള്‍ കൃതജ്ഞത പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.