2012-11-27 16:29:26

മാര്‍പാപ്പയുടെ സാന്നിദ്ധ്യം ട്വിറ്ററില്‍


27 നവംബര്‍ 2012, വത്തിക്കാന്‍
ജനപ്രിയ സാമൂഹ്യസമ്പര്‍ക്ക മാധ്യമമായ ട്വിറ്ററില്‍ മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വാര്‍ത്താസമ്മേളനം ഡിസംബര്‍ മൂന്നാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ നടക്കും. വത്തിക്കാന്‍ ഉപയോഹിക്കുന്ന നൂതന വാര്‍ത്താമാധ്യമങ്ങളെക്കുറിച്ചും വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുമെന്ന് പരിശുദ്ധ സിംഹാസനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ക്ലൗദിയോ മരിയചെല്ലി, വത്തിക്കാന്‍ വാര്‍ത്താകാര്യലയത്തിന്‍റെ മേധാവി ഫാ.ഫെദറിക്കോ ലൊംബാര്‍ദി, വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വത്തോരെ റൊമാനോയുടെ ഡയറക്ടര്‍ പ്രൊഫ.ജിയാന്‍ മരിയ വിയാന്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റിലെ മാധ്യമ ഉപദേഷ്ടാവ് ഡോ.ഗ്രെയ്ക്ക് ബര്‍ക്ക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.








All the contents on this site are copyrighted ©.