2012-11-27 16:30:44

ദേവസഹായം പിള്ളയുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന ചടങ്ങ് ഡിസംബര്‍ രണ്ടിന്


27 നവംബര്‍ 2012, നാഗര്‍കോവില്‍
രക്തസാക്ഷി ദേവസഹായം പിള്ളയുള്ള വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ നാഗര്‍കോവിലില്‍ മുന്നേറുന്നു. നാഗര്‍കോവിലിലെ കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ മൈതാനത്തു തയ്യാറാക്കുന്ന പ്രത്യേക വേദിയിലാണ് ഡിസംബര്‍ രണ്ടാം തിയതി ഞായറാഴ്ച വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങ് നടക്കുന്നത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ പ്രത്യേക പേപ്പല്‍ പ്രതിനിധിയായി ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ പെനാക്യോ, കര്‍ദിനാള്‍മാരായ ഡോ.ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഡോ.ടെലസ്ഫോര്‍ ടോപ്പോ, മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ബസേലിയോസ്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ, കോട്ടാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ റെജിമിയൂസ് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമുള്ള നിരവധി സഭാ മേലധ്യക്ഷന്‍മാരും വൈദികരും സന്ന്യസ്തരും അല്‍മായരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോട്ടാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ റെജിമിയൂസ് അറിയിച്ചു.








All the contents on this site are copyrighted ©.