2012-11-27 17:02:01

ആഗമനകാലത്തിനായി ഒരുങ്ങുന്ന സഭ


27 നവംബര്‍ 2012, വത്തിക്കാന്‍
ആസന്നമായ ആഗമനകാലത്തിനൊരുക്കമായി, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഡിസംബര്‍ ഒന്നാം തിയതി ശനിയാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ പ്രഥമ സായാഹ്ന പ്രാര്‍ത്ഥന നയിക്കും. പ്രാര്‍ത്ഥനായോഗത്തില്‍ റോമിലെ പൊന്തിഫിക്കല്‍ സര്‍വ്വകാലാശാല വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് പരിശുദ്ധസിംഹാസനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 5.30നാണ് പ്രാര്‍ത്ഥനാ യോഗം വത്തിക്കാനില്‍ നടക്കുന്നത്. ഡിസംബര്‍ രണ്ടാം തിയതിയാണ് ആഗമനകാലത്തിലെ ഒന്നാം ഞായര്‍.









All the contents on this site are copyrighted ©.