2012-11-22 17:20:15

സീറോ മലബാര്‍ സഭയുടെ ചാന്ദാ മിഷന്‍
പ്രേഷിത തീക്ഷ്ണതയ്ക്ക് മാതൃക


22 നവംമ്പര്‍ 2012, ലക്നോ
സീറോ-മലബാര്‍ സഭയുടെ പ്രേഷിത തീക്ഷ്ണതയ്ക്ക് തെളിവാണ് ഉത്തര്‍പ്രദേശിലെ ചാന്ദാ മിഷനെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോ മലബാര്‍ സഭയുടെ ഭാരതത്തിലെ പ്രഥമ മിഷന്‍ കേന്ദ്രത്തിന്‍റെ 50-ാം വാര്‍ഷികം ആഘോഷിച്ച ചടങ്ങിലാണ് കര്‍ദ്ദാനാള്‍ ആലംഞ്ചേരി ഇങ്ങനെ പ്രസ്താവിച്ചത്.

ഉത്തര്‍പ്രദേശിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ ഈശോ സഭാ വൈദികര്‍ ഒരു നൂറ്റാണ്ടു മുന്‍പു തുടങ്ങിവച്ച ചാന്ദാ മിഷനാണ് 1962-ല്‍ നാഗ്പ്പൂര്‍ രൂപതയില്‍നിന്നും സിഎംഐ സഭ ഏറ്റെടുത്തതെന്നും, 1977-ല്‍ പോള്‍ ആറാന്‍ പാപ്പ അത് സീറോ മലബാര്‍ രൂപതയായി ഉയര്‍ത്തിയെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

കേരളത്തിലെ കര്‍മ്മലീത്താ (സിഎംഐ) സഭാംഗങ്ങള്‍ ചാന്ദായില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഭാരതത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഫാക്ടറി തൊഴിലാളികളായെത്തിയ ആയിരത്തില്‍ താഴെ മാത്രം കത്തോലിക്കരാണ് അവിടെ ഉണ്ടായിരുന്നതെന്നും, സാവധാനം സുവിശേഷ വെളിച്ച ലഭിച്ച ചാന്ദ രൂപതയില്‍ ഇന്ന് ക്രൈസ്തവ വിശ്വാസ തദ്ദേശവാസികള്‍ 21,000 പേരുണ്ടെന്നും കാര്‍ദ്ദിനാള്‍ ആലംഞ്ചേരി പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.