മദ്രാസ് മൈലാപ്പൂര്‍ അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത
21 നവംമ്പര്‍ 2012, വത്തിക്കാന്‍ മദ്രാസ് മൈലാപ്പൂര്‍ അതിരൂപതയ്ക്ക് ബനഡിക്ട് 16-ാമന്‍
പാപ്പ പുതിയ മെത്രാപ്പോലീത്തായെ നിയമിച്ചു. ഇപ്പോള്‍ പശ്ചിമാഫ്രിക്കന്‍ രാജ്യമായ ലൈബീരിയില്‍
വത്തിക്കാന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് അന്തോണിസ്വാമിയെയാണ്
മദ്രാസ്-മൈലാപ്പൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി പാപ്പാ നിയോഗിച്ച വാര്‍ത്താ വത്തിക്കാന്‍
നവംമ്പര്‍ 21-ന് പ്രാദേശിക സമയം രാവിലെ 12-ന് പുറത്തുവിട്ടത്.
ആര്‍ച്ചുബിഷപ്പ്
മാലയപ്പന്‍ ചിന്നപ്പ കാനോനിക പ്രായപരിധി 75 വയസ്സെത്തി വിരമിച്ചതിനെ തുടര്‍ന്നാണ് പാപ്പാ
60 വയസ്സുകാരനായ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് അന്തോണി സ്വാമിയെ ഭാരതത്തിലെ പുരാതന രൂപതകളിലൊന്നായ
മദ്രാസ് മൈലാപ്പൂറിന്‍റെ മെത്രാപ്പോലീത്തയായി പാപ്പാ നിയമിച്ചത്.
ചെന്നൈ നഗരം
കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മദ്രാസ്-മൈലാപ്പൂറിന്‍റെ പുതിയ മെത്രാപ്പോലീത്ത തിരുച്ചിറപ്പിള്ളി
രൂപതാംഗമാണ്.