2012-11-19 18:46:22

സഭയുടെ സേവനങ്ങള്‍ ഐതിഹാസികമെന്ന്
കേന്ദ്രമന്ത്രി കപില്‍ ശിപാല്‍


19 നവംമ്പര്‍ 2012, ഡല്‍ഹി
മാനവീകതയ്ക്ക് സഭ നല്കിയിട്ടുളള സേവനങ്ങള്‍ ഐതിഹാസികമാണെന്ന്, കേന്ദ്ര വാര്‍ത്താ-വിനിമയ വകുപ്പു മന്ത്രി, കപില്‍ ശിപാല്‍ പ്രസ്താവിച്ചു. സീറോ മലബാര്‍ സഭ നവംമ്പര്‍ 17-ാം തിയതി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച, ‘ദേശനിര്‍മ്മിതിയില്‍ സഭയുടെ പങ്ക്’ എന്ന സെമിനാര്‍ ഉത്ഘാടനംചെയ്യവേയാണ് മന്ത്രി ശിപാല്‍ ഇങ്ങനെ പ്രസ്താവിച്ചത്.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നീ മേഖലകളില്‍ കത്തോലിക്കാ സഭ രാഷ്ട്രത്തിന് നല്കിയിട്ടുള്ള സംഭാവനകള്‍ ചരിത്രപരമാണെന്നും, ഇനിയും പാവങ്ങള്‍ ബഹൂഭൂരിപക്ഷമായിരിക്കുന്ന ഭാരതത്തിന്‍റെ സാമൂഹ്യ സേവനരംഗത്ത് അവര്‍ക്കുവേണ്ടി സഭ ചെയ്യുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്നും മന്ത്രി ശിപാല്‍ സമര്‍ത്ഥിച്ചു. സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അദ്ധ്യക്ഷനായിരുന്ന സെമിനാറില്‍, ഫരിദാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, കേന്ദ്ര ഭക്ഷൃവകുപ്പു മന്ത്രി കെ.വി. തോമസ് എന്നിവരും പ്രസംഗിച്ചു.








All the contents on this site are copyrighted ©.