2012-11-19 18:30:26

ഈജിപ്തിനെ ഇസ്ലാമീകരിക്കരുതെന്ന്
പുതിയ കോപ്റ്റിക്ക് പോപ്പ്, തവാദ്രോസ് ദ്വിദിയന്‍


19 നവംമ്പര്‍ 2012, അലക്സാന്‍ഡ്രിയ
നവംമ്പര്‍ 19 തിങ്കളാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് ന്യൂനപക്ഷങ്ങളെ അവഗണിച്ചുകൊണ്ട് ഭരണഘടയില്‍ ഷാരിയ ഇസ്ലാമിക നിയമം തള്ളിക്കയറ്റാനുള്ള ജനദ്രോഹപരവും വര്‍ഗ്ഗീയവുമായ ഈജിപ്റ്റിലെ മോര്‍ഡി ഭരണകൂടത്തിന്‍റെ നീക്കത്തെ പാത്രിയര്‍ക്കിസ് തവാദ്രോസ് ശക്തമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്തത്. ഷാരിയ ഇസ്ലാമിക നിയമം ഭരണഘടയില്‍ കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ ക്രൈസ്തവരായ പാര്‍മെന്‍റ് അംഗങ്ങളെ ഉടനെ പിന്‍വലിക്കുമെന്ന്,
ഞായറാഴ്ച സ്ഥാനാരോപിതനായ പുതിയ കോപ്റ്റിക്ക് പോപ്പ്, പാത്രിയര്‍ക്കിസ് തവാദ്രോസ് താക്കീതു നല്കി.

മദ്ധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹമാണ് കോപ്റ്റിക്ക് ക്രൈസ്തവര്‍. നൂറോളം ജനപ്രതിനിധികളുള്ള ഈജിപ്റ്റിന്‍റെ പാര്‍ലിമെന്‍റില്‍ 15 പേരാണ് ക്രൈസ്തവ സമൂഹത്തിന്‍റെ പ്രതിനിധികളായിട്ടുള്ളത്. രാഷ്ട്രത്തെ ഇസ്ലാമീകരിക്കാനുള്ള മോര്‍സി സര്‍ക്കാറിന്‍റെ നീക്കത്തെയാണ് പുതിയ കോപ്റ്റിക്ക് പോപ്പും ജനങ്ങളും ആകാംക്ഷയോടെ കാണുന്നതും ശക്തമായി എതിര്‍ക്കുന്നതും.









All the contents on this site are copyrighted ©.